'ഇവൻ വെറുമൊരു കണ്ടസ്റ്റന്റ് അല്ല, ബിഗ്‌ബോസ് ചരിത്രം മാറ്റി എഴുതിയവനാണ്.. നമ്മളിൽ പലരും അയ്യേ എന്ന് പറഞ്ഞറച്ചിരുന്ന പല വിഷയങ്ങളെയും കേൾക്കുവാൻ നമ്മൾ മനസ്സ് തുറന്നതും ഈ 24 വയസുള്ള പയ്യന്റെ കഴിവ് കൊണ്ട് മാത്രമാണ്. ഒരു 24 വയസ്സുള്ള പയ്യൻ, അവൻ ഇത്തരം വിഷയങ്ങൾ നമ്മുടെ വീടുകളിലെ സ്വീകരണ മുറികളിൽ വന്നിരുന്നു പറയുകയും നമ്മളിൽ മിക്കവരും അവന്റെ വാക്കുകൾക്കായി കാതോർക്കുകയും ചെയ്യുന്നു...' റിയാസിനെ പിന്തുണച്ച് ജോമോൾ ജോസഫ്

ബിഗ്ബോസ് സീസൺ 4 അതിന്റെ അവസാന മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വിജയിയെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനോടകം തന്നെ നിരവധിപേരാണ് ഓരോരുത്തരെയും പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ഇപ്പോഴിതാ റിയാസിനെ പിന്തുണച്ച് ജോമോൾ ഹജോസ്ഫ് രംഗത്ത് എത്തിയിരിക്കുകയാണ്.
'ഇവൻ വെറുമൊരു കണ്ടസ്റ്റന്റ് അല്ല, ബിഗ്‌ബോസ് ചരിത്രം മാറ്റി എഴുതിയവനാണ്.. നമ്മളിൽ പലരും അയ്യേ എന്ന് പറഞ്ഞറച്ചിരുന്ന പല വിഷയങ്ങളെയും കേൾക്കുവാൻ നമ്മൾ മനസ്സ് തുറന്നതും ഈ 24 വയസുള്ള പയ്യന്റെ കഴിവ് കൊണ്ട് മാത്രമാണ്. ഒരു 24 വയസ്സുള്ള പയ്യൻ, അവൻ ഇത്തരം വിഷയങ്ങൾ നമ്മുടെ വീടുകളിലെ സ്വീകരണ മുറികളിൽ വന്നിരുന്നു പറയുകയും നമ്മളിൽ മിക്കവരും അവന്റെ വാക്കുകൾക്കായി കാതോർക്കുകയും ചെയ്യുന്നു...' എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇവൻ വെറുമൊരു കണ്ടസ്റ്റന്റ് അല്ല, ബിഗ്‌ബോസ് ചരിത്രം മാറ്റി എഴുതിയവനാണ്..
- ഫെമിനിസം
- വിമൻ കാർഡ്
- വിക്ടിം കാർഡ്
- ജന്റർ ഡിസ്ക്രിമിനേഷൻ
- മെന്റൽ ഹെൽത്ത്
- LGBTQIA+
- സിംഗിൾ പേരന്റിങ്
- ടോക്സിക് പേരന്റിങ്
- വസ്ത്ര സ്വാതന്ത്ര്യം
- ജന്റർ റോൾസ്
- ആർത്തവവും അത് നൽകുന്ന സ്റ്റിഗ്മയും
- സുന്നത്ത് കല്യാണം
- ജന്റർ ബേസ്ഡ് സോഷ്യൽ കണ്ടിഷനിങ്
- ജന്റർ സ്റ്റീരിയോടൈപ്പിങ്
- അഡോപ്ഷൻ (ഗേ)
ഈ വിഷയങ്ങളിൽ പലതും ഞാനടക്കം നിരവധി ആളുകൾ കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളിലെ അറിവില്ലായ്മകൾ തന്നെയാണ് നമ്മുടെ സമൂഹത്തിൽ തുല്യതക്ക് തടസമായി നിൽക്കുന്നതിൽ പ്രധാനം.
സമൂഹത്തിൽ എല്ലാവരും ഇത്തരം വിഷയങ്ങളിൽ ബോധവാന്മാരാകുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം എന്ന ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ട് തന്നെയാണ് ഇത്തരം വിഷയങ്ങളിൽ എന്നെകൊണ്ട് കഴിയുന്നതുപോലെ ഞാൻ നിരന്തരം എഴുതുകയും പറയുകയും ചെയ്തിട്ടുള്ളത്. .
എനിക്ക് ഈ ദിവസങ്ങളിൽ ഏറ്റവും സന്തോഷം തോന്നിയ കാര്യം എന്താണെന്നറിയുവോ?
ഒരു 24 വയസ്സുള്ള പയ്യൻ, അവൻ ഇത്തരം വിഷയങ്ങൾ നമ്മുടെ വീടുകളിലെ സ്വീകരണ മുറികളിൽ വന്നിരുന്നു പറയുകയും നമ്മളിൽ മിക്കവരും അവന്റെ വാക്കുകൾക്കായി കാതോർക്കുകയും ചെയ്യുന്നു. ഓരോ വിഷയവും ആഴത്തിൽ എന്നാൽ എത്ര സിമ്പിളായാണ് അവൻ നമുക്ക് വിശദീകരിച്ചു തരുന്നത്!!
കേവലം ഒരു ചീപ് ഷോ ആയി മാറുമായിരുന്ന ബിഗ്‌ബോസ് മലയാളം നാലാം സീസണിനെ ഇത്രമേൽ ആശയ സാമ്പുഷ്ടമാക്കിയതും, നമ്മളിൽ പലരും അയ്യേ എന്ന് പറഞ്ഞറച്ചിരുന്ന പല വിഷയങ്ങളെയും കേൾക്കുവാൻ നമ്മൾ മനസ്സ് തുറന്നതും ഈ 24 വയസുള്ള പയ്യന്റെ കഴിവ് കൊണ്ട് മാത്രമാണ്.
ഈ സീസണിലും കഴിഞ്ഞ 3 സീസണുകളിലും പല ആക്റ്റീവിസ്റ്റുകളും ഫെമിനിസ്റ്റുകളും ഒക്കെ ഇത്തരം നിലപാടുകളോ വിഷയങ്ങളോ വിശദീകരിക്കാനായി പോകുന്നു എന്ന വ്യാജേന ബിഗ്‌ബോസ് ഷോകളിൽ പങ്കെടുത്തിട്ടും അമ്പേ പരിചയപ്പെട്ടു മടങ്ങിയ കാഴ്ചകൾ കണ്ട എനിക്ക് ഈ പയ്യൻ അദ്ഭുത കാഴ്ചയായി മാറി എന്നതാണ് യാഥാർഥ്യം.
- ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവ്, അതാണ് അവന്റെ ശക്തി..
- സംസാരിക്കാനും സിമ്പിൾ ആയി വിശദീകരിക്കാനും ഉള്ള അവന്റെ അപാരമായ അവന്റെ കഴിവ് അതാണ് അവന്റെ പ്ലസ് പോയന്റ്.
- ആശയപരമായി എതിർക്കുന്നവർക്ക് നേരെ ചോദ്യ ശരങ്ങൾ എയ്തിട്ട്, മാറിയിരുന്നുള്ള അവന്റെ ആ ചിരി, അത് ആരെയും ആകർഷിക്കും..
- ഉദാഹരണത്തിന്, മകൾക്ക് പീരിയഡ്‌സ് ആകാനാകുമ്പോൾ, അവൾക്ക് അവളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് അവളെ അവളുടെ അച്ഛൻ പറഞ്ഞു മനസ്സിലാക്കുന്നതിൽ എന്താ തെറ്റ്, അത് അമ്മയുടെ മാത്രം ഉത്തരവാദിതമാണോ, അച്ഛന്മാരുടെ കൂടെ ഉത്തരവാദിത്തമല്ലേ എന്നവൻ ചോദിക്കുമ്പോൾ, മലയാളികളായ എത്ര അച്ഛന്മാർക്ക് അവർ ചെയ്യാൻ മടിച്ച ചെയ്യാതിരുന്ന കാര്യങ്ങളെ കുറിച്ചോർത്തു വിഷമം തോന്നിക്കാണും? അതാണ് ആ 24 നാല് വയസ്സുമാത്രമുള്ള പയ്യന്റെ കഴിവ്..
ഈ പയ്യനെ പോലെ ചിന്തിക്കാനും ഇടപെടാനും നമുക്കൊക്കെ കഴിഞ്ഞെങ്കിൽ, നമ്മുടെ സമൂഹം വേറെ ലെവൽ ആയി മാറും..
പ്രിയപ്പെട്ട റിയാസ്, നിനക്ക് ഈ സീസണിൽ വിജയം നേടാൻ കഴിയട്ടെ.
അവന്റെ വിജയത്തിനായി നമുക്കും വോട്ടുകൾ ചെയ്ത്, ആ വിജയത്തിൽ നമുക്കും പങ്കുചേരാം..
നമ്മുടെ മക്കൾക്ക് വേണ്ടി, അടുത്ത തലമുറകൾക്ക് വേണ്ടി,
റിയാസ് മുന്നോട്ട് വെച്ച സംവാദങ്ങളെ നമുക്ക് ഏറ്റെടുക്കാം..
Season of colors നെ ഇത്രമേൽ കളർഫുൾ ആക്കിയ റിയാസ്, നിനക്ക് നന്ദി
https://www.facebook.com/Malayalivartha