ഗണേഷ് കുമാറിനെ വെട്ടാന്‍ ഇടത് നീക്കം ആണൊരുത്തന്‍ ഞെളിഞ്ഞ് നിന്നാല്‍ തീരുമോ പാര്‍ട്ടി

ജനങ്ങളോട് ചേര്‍ന്നുനിന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്നും സിപിഎമ്മിന്റെ കണ്ണിലെ കരടുകളാണ്. സിപിഎമ്മിന്റെയും സിപിഐയുടെയും ഏറ്റവും ഒടുവിലത്തെ കണ്ണിലെ കരടാണ് കെബി ഗണേഷ് കുമാര്‍. ജനങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ആണൊരുത്തനായി തന്നെയാണ് പത്തനാപുരത്തുകാര്‍ ഗണേഷ് കുമാറിനെ കാണുന്നത്. അവിടെ ഗണേഷ് കുമാറിന് ജയിക്കാന്‍ പാര്‍ട്ടിയുടെ ഒത്താശയൊന്നും വേണ്ട എന്നാണ് പൊതു വിലയിരുത്തല്‍ . അത്രയ്ക്ക് അദേഹം അവിടത്തെ ജനങ്ങള്‍ക്കുവേണ്ടി ഇറങ്ങി തിരിച്ചിട്ടുണ്ട്. ഒരു സിനിമാ നടനായിട്ടു കൂടി ജനങ്ങളുടെ കാര്യത്തില്‍ ഇത്രയധികം ശ്രദ്ധചെുത്തുന്നൊരു നേതാവ് വേറെയുണ്ടാകില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചില നടന്മാരുണ്ടല്ലോ അവര്‍ക്ക് അഭിനയിക്കാന്‍ മാത്രമേ വശമുള്ളൂ ജനങ്ങളെ സേവിക്കാനുള്ള സ്‌കില്‍ ഇല്ലെന്നുള്ളത് നാം കണ്ടതാണ് എന്തായാലും. ഈ സര്‍ക്കാരിനുള്ളിലെ ആണൊരുത്തനെ പാര്‍ട്ടിയ്ക്കിപ്പോള്‍ അത്ര ബോധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
അതിനു വേണ്ടിയുള്ള കാരണങ്ങളാണ് ബഹു രസം. കെ ബി ഗണേഷ്‌കുമാര്‍ ഇടതുപക്ഷ സ്വഭാവം ആര്‍ജ്ജിച്ചിട്ടില്ലെന്നാണ് സിപിഐയുടെ വിമര്‍ശനം. 2001ല്‍ സിപിഐ പ്രവര്‍ത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എല്‍.എ ആവര്‍ത്തിക്കുകയാണെന്നാണ് പാര്‍ട്ടിയുടെ കുറ്റപ്പെടുത്തല്‍ കുറ്റപ്പെടുത്തുന്നു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുന്നതിനെയാണ് ഈ കുറ്റം പറയുന്നത് എന്ന് ഓര്‍ക്കണം. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എംഎല്‍എയെ ഇങ്ങനെ തള്ളിക്കൊണ്ട് പാര്‍ട്ടി രംഗത്തെത്തിയത്.
ഈ ആരോണങ്ങളിലൊക്കെ പെട്ട് ചീഞ്ഞ് നാറുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തിലുള്ള എല്ലാം മുഖത്തു നോക്കി പറയുന്ന നേതാക്കള്‍ തന്നെയാണ്. ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ എല്‍.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ലെന്നും. എം.എല്‍.എയ്ക്ക് മന്ത്രിമാരോട് അലര്‍ജ്ജിയാണെന്നും. അത് മൂലം ഇടതുസര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ടരീതിയില്‍ പ്രതിഫലിക്കുന്നില്ലെന്നുമാണ് സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി വികസനം ഒന്നും ചെയ്യാതെ എങ്ങനെയാണ് വികസന നേട്ടങ്ങള്‍ വിലയിരുത്തുക ആ ഒരു തോന്നല്‍ തന്നെയാകും അദേഹത്തെ പിന്നോട്ടടിക്കുന്നത്.
അല്ലെങ്കിലും സര്‍ക്കാരിന്റെ പൈസകൊണ്ടാണോ അദേഹം അവിടെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായൊരു സംഭവം അതൊരുദാഹരണം മാത്രമാണ്, അമ്മയുടെ ഫണ്ടുപയോ?ഗിച്ച് രണ്ട് സ്ത്രീകള്‍ക്ക് വീടുവെച്ചുകൊടുത്തു എന്ന ഷമ്മി തിലകന്‍ പറഞ്ഞ ഒരു കാര്യം. അതിന് ഗണേഷ് കുമാര്‍ നല്‍കിയ മറുപടിയില്‍ തന്നെ അദേഹത്തിന്റെ പ്രവര്‍ത്തന രീതി വ്യക്തമാകും.
രണ്ട് പാവപ്പെട്ട, വിധവകളായ സ്ത്രീകള്‍ക്കാണ് അമ്മയിലെ പൈസകൊണ്ട് അദേഹം വീടുവെച്ചുകൊടുത്തത്. ഷമ്മി തിലകന്റെ ആരോപണം കേട്ടാല്‍ കോടീശ്വരിമാര്‍ക്കാണ് നല്‍കിയതെന്ന് തോന്നുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അമ്മ സംഘടന വീടുവെച്ചുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ രണ്ട് വീട് എനിക്ക് തരുമോയെന്ന് ഞാന്‍ ചോദിച്ചു. അന്ന് മമ്മൂക്കയായിരുന്നു ജനറല്‍ സെക്രട്ടറിയെന്ന് തോന്നു. രണ്ട് വീട് കൊടുത്തോളാനും പറഞ്ഞു. അതിന്റെ പണം ബാങ്കുവഴി ഇട്ടുതന്നു. അങ്ങനെ വീട് നിര്‍മിച്ചു. ബാക്കിവന്ന പൈസ ബാങ്ക് വഴി തന്നെ താരസംഘടനയ്ക്ക് മാറ്റിക്കൊടുത്തു. ആ രണ്ട് കുടുംബങ്ങളും അവിടെ സന്തോഷമായി ജീവിക്കുന്നുവെന്നും?ഗണേഷ് പറഞ്ഞു. തനിക്ക് വോട്ടുപിടിക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ല. ഈ രണ്ട് വീട് വെച്ചുകൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങള്‍ എനിക്ക് വോട്ടുചെയ്തത്. അയാള്‍ക്ക് അറിയാത്തതുകൊണ്ടാണ്, വേറെയും വീടുകള്‍ വെച്ചുകൊടുത്തിട്ടുണ്ട്. എന്റെ പ്രവാസികളായ സുഹൃത്തുക്കളും പ്രവാസി സംഘടനകളും ഞാന്‍ പറയുന്നത് കേട്ട് പത്തനാപുരത്ത് അനേകം പേര്‍ക്ക് വീടുവെച്ചുകൊടുത്തിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞിരുന്നു.
ഇതാണ് പൊതു പ്രവര്‍ത്തനം അല്ലാതെ പാര്‍ട്ടി പറഞ്ഞാലേ അനങ്ങു പാര്‍ട്ടി പറഞ്ഞാലേ ഓടൂഎന്നുള്ളതല്ല പൊതു പ്രവര്‍ത്തനം. ഇതു കണ്ടാണ് ഓരോ സിപിഎം സിപിഐ നേതാക്കളും പഠിക്കേണ്ടത്. അല്ലാതെ ഇടതുപക്ഷ സ്വഭാവം ആര്‍ജ്ജിച്ചിട്ടില്ലെന്നുള്ളതൊന്നും ഇവിടെ ആര്‍ക്കും അറിയേണ്ട കാര്യമില്ല.
https://www.facebook.com/Malayalivartha
























