ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ് രംഗത്ത്....

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ് രംഗത്ത്.
പിണറായിയുടെ അനധികൃത നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായി ഫാരീസ് അബൂബക്കറാണ്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും
ആവശ്യപ്പെട്ട് ജോര്‍ജ് .
മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കും. പിണറായി അഴിമതിക്കാരനാണെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്‌ത്രോതസ് അന്വേഷിക്കണമെന്നും പിണറായിയുടെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് വീണ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു.
തനിക്കെതിരായ പീഡന കേസിന് പിന്നില്‍ പിണറായിയും ഫാരീസുമാണ്. ഇതൊരു കള്ളക്കേസാണെന്ന് കോടതിയില്‍ തെളിഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ഡാറ്റ കച്ചവടം നടത്തുന്നു എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. വി.എസ് അച്യുതാനന്ദന്‍ തന്നെ മകനെപ്പോലെയാണ് കണ്ടത്. അദ്ദേഹം സജീവമായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നേരത്തേ, പീഡനക്കേസില്‍ പി.സി. ജോര്‍ജിന് ഉപാധികളോടെയാണ് തിരു. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്ന ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ജാമ്യം നല്‍കുകയായിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ജോര്‍ജ് ഹാജരാകണമെന്നും കോടതി ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























