സങ്കടം അടക്കാനാവാതെ.... ആലപ്പുഴയില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

സങ്കടം അടക്കാനാവാതെ.... ആലപ്പുഴയില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
അടുക്കളയിലേക്കുള്ള ആവശ്യത്തിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ പ്രകാശന്റെ ഭാര്യ ദീപയാണ് മരിച്ചത്. 44 വയസായിരുന്നു. രണ്ടു മക്കളുണ്ട്.
ഇന്നലെ രാവിലെ 11.45ഓടെയായിരുന്നു അപകടം നടന്നത്. അടുക്കളയില്‍ പാചക ആവശ്യത്തിനായി വിറക് ശേഖരിക്കുകയായിരുന്നു ദീപ. വീടിന്റെ പുറത്ത് ചുമരിനോട് ചേര്‍ത്ത് വെച്ചിരുന്ന വിറകായിരുന്നു ദീപയെടുത്തത്. തുടര്‍ന്ന് അടുക്കളയിലെത്തിയപ്പോള്‍ കയ്യില്‍ മുറിവ് കണ്ടു. വിറക് കൊണ്ട് മുറിഞ്ഞതാണെന്ന് ആദ്യം കരുതിയതിനാല്‍ പ്രാഥമിക ശുശ്രൂഷകളൊന്നും തന്നെ ദീപയ്ക്ക് ലഭിച്ചില്ല.
എന്നാല്‍ കുറച്ച് സമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ വിരലില്‍ നിറം മാറുകയും മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ ദീപയെ എത്തിച്ചു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നാളെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
" f
https://www.facebook.com/Malayalivartha
























