എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, അണ്ടൂര്‍ക്കോണം സ്വദേശിയുടെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം, എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൽ കലാപാഹ്വാനത്തിന് കേസ്, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിൽ...!

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അണ്ടൂര്‍ക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനുള്ള കേസെടുത്തിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്നുള്ള നിർണായക വിവരങ്ങളും പോലീസ് പുറത്തുവിടുന്നു.
വഴിമധ്യേ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ സ്‌ഫോടക വസ്‌തു എന്ന് സംശയിക്കുന്ന കവർ കൈമാറി. കവർ കൈമാറിയ ആൾ തിരികെ പോയി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. പിന്നീട് തിരികെയെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചുവപ്പ് നിറമുള്ള ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് എ.കെ.ജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്.എന്നാൽ, വെള്ള നിറമുള്ള സ്കൂട്ടറിലെത്തിയ ആളാണ് കവർ കൈമാറിയതെന്ന് സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടക്കുന്നതിന് മുമ്പുള്ള സി.സിടിവി ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.
നേരത്തെ എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്തിയൂർക്കോണം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പങ്കില്ലെന്ന് മനസിലായതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം ഇന്ന് കസ്റ്റഡിയിലെടുത്തയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കന്‍റോണ്‍മെന്‍റ് സിഐ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞത്.
https://www.facebook.com/Malayalivartha
























