ബിവറേജ് ഔട്ട്ലറ്റുകളിൽ രാത്രി മോഷണം, രണ്ട് ഔട്ട്ലറ്റുകളിൽ ഷട്ടറുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നു കൂടി, സിസിടിവി... ഹാർഡ് ഡിസ്കുകൾ എന്നിവ അടിച്ചോണ്ട് പോയി...!

പാലക്കാട് ബിവറേജ് ഔട്ട്ലറ്റുകളിൽ മോഷണം. പാലക്കാട് കണ്ണാടിക്കടുത്ത വടക്കുമുറി, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ബെവറേജസ് ഔട്ട്ലറ്റുകളിലാണ് രാത്രി മോഷണം നടന്നത്. ഷട്ടറുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.
പണം സൂക്ഷിച്ചിട്ടുള്ള ലോക്കർ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചില്ല. രണ്ടിടത്തെയും സിസിടിവി, ഹാർഡ് ഡിസ്കുകൾ നഷ്ടമായിട്ടുണ്ട്. പക്ഷേ പണമോ മദ്യമോ ഒന്നും നഷ്ടപ്പെട്ടില്ല. പണമോ മദ്യമോ നഷ്ടമായിട്ടില്ലെങ്കിലും കള്ളന്മാർ ആളറിയാതിരിക്കാൻ സിസിടിവിയുടെ പ്രവർത്തനം താറുമാറാക്കിട്ടുണ്ട്.
ജീവനക്കാർ രാവിലെ എത്തുമ്പോഴാണ് ഷട്ടറുകൾ തകർത്തത് അറിയുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























