ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ മൊന്ത നിധിയെന്ന് കരുതി... വീട്ടില്‍ ചെന്ന അച്ഛനും മകനും രഹസ്യമായി തുറന്നപ്പോള്‍ നാടിനെ നടുക്കി ഉഗ്ര സ്‌ഫോടനം.. അപകടത്തില്‍ ഇരുവര്‍ക്കും ദാരുണാന്ത്യം

ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ മൊന്ത നിധിയെന്ന് കരുതി... വീട്ടില്‍ ചെന്ന അച്ഛനും മകനും രഹസ്യമായി തുറന്നപ്പോള്‍ നാടിനെ നടുക്കി ഉഗ്ര സ്‌ഫോടനം.. അപകടത്തില്‍ ഇരുവര്‍ക്കും ദാരുണാന്ത്യം
ആസാം സ്വദേശികളായ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. മട്ടന്നൂര്‍ പത്തൊമ്പതാം മൈല്‍ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപത്തെ വാടകവീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്.
ആസാം സാര്‍ബോഗ് ബാര്‍മനഗര്‍ ബാര്‍പെറ്റ സ്വദേശി ഫസല്‍ഹഖ് (52) മകന്‍ ഷാഹിദുള്‍ (25) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സ്ഥലത്തും ഷാഹിദുള്‍ ആശുപത്രിയിലുമാണ് മരിച്ചത്. നിധിയുടെ വിവരം പുറത്തറിയാതിരിക്കാന്‍ ഫസല്‍ഹഖ് മറ്റൊരു മകന്‍ തഫീഖുലിനെയും രണ്ട് തൊഴിലാളികളെയും സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച് കടയിലേക്ക് അയച്ചിരുന്നു.
വീടിന്റെ മുകളിലത്തെ നിലയില്‍ കയറിയ ഫസല്‍ഹഖും ഷാഹിദുളും പാത്രം തുറന്നപ്പോഴാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഇരുവരും തെറിച്ചു താഴേക്ക് വീണു. പുറത്തുപോയവര്‍ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ കണ്ടത്. ഇരുവരുടെയും കൈപ്പത്തി പൂര്‍ണമായും തകര്‍ന്നിരുന്നു. ഇരുകണ്ണുകളും പൊള്ളലേറ്റു കരിഞ്ഞ നിലയിലായിരുന്ന ഫസല്‍ഹഖ് അവിടെ വച്ചുതന്നെ മരിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന ഷാഹിദുളിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. ഇവര്‍ രണ്ടുവര്‍ഷമായി ഇവിടെ ആക്രി ശേഖരിച്ചു ജീവിക്കുകയായിരുന്നു. കേസെടുത്ത് മട്ടന്നൂര്‍ പൊലീസ് .
"
https://www.facebook.com/Malayalivartha

























