ഭരണഘടനയെ അപമാനിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു... ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് നടപടി

ഭരണഘടനയെ അപമാനിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് കേസ്. മല്ലപ്പള്ളി പാര്‍ട്ടി പരിപാടിയില്‍ വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്.
ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂര്‍ പൊലീസിന്റെ നടപടി.
വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കേസാണിത്.
അതേസമയം, ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ സജി ചെറിയാന്‍ ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎല്‍എ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നുമാണ് ചില നിയമ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മന്ത്രിയുടെയും എം എല്‍ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറ്റൊരു വാദം.
മന്ത്രിയെ ഗവര്‍ണര്‍ നിയമിക്കുമ്പോള്‍ എംഎല്‍എയെ ജനം തിരഞ്ഞെടുക്കുന്നു. എംഎല്‍എയെ അയോഗ്യനാകാന്‍ ഭരണഘടനയുടെ 191-ാം അനുഛേദം പറയുന്ന കാര്യങ്ങളില്‍ നിലവിലെ വിവാദ നടപടി ഉള്‍പ്പെടുന്നില്ല എന്നും വാദം ഉണ്ട്.സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിവാദം ചര്‍ച്ച ചെയ്യും. പകരം മന്ത്രി തല്‍ക്കാലം വേണ്ടെന്നാണ് നിലവിലെ ചര്‍ച്ചകള്‍. മന്ത്രി രാജി വച്ചതോടെ സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്.
പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകള്‍ നല്‍കാനാണ് സാദ്ധ്യതയേറെ . ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും രാജി വെച്ച ഇ പി ജയരാജന്‍ പിന്നീട് മടങ്ങി വന്ന പോലെ കേസുകള്‍ തീരുന്ന മുറക്ക് സജി ചെറിയാനെ മടക്കി കൊണ്ട് വരാനും സാദ്ധ്യതയുണ്ട്.
്.അതേസമയം, സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.
"
https://www.facebook.com/Malayalivartha

























