തൃശൂരില്‍ പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.... ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ്

തൃശൂരില്‍ പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം (ഒന്‍പത്) ആണ് മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വേലൂര്‍ സെന്റ് സേവ്യേഴ്സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ് വര്‍ഗീസ് വിദേശത്താണ്. കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുമ്പ് പിതാവ് നാട്ടിലെത്തിയിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവക്കാരിയാണ്.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വേലൂര്‍ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha























