ക്ലാസ് മുറികളിലെ തത്സമയ കാഴ്ചകള്‍ ഇനി രക്ഷിതാവിന് കാണാം... സ്‌കൂളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും ക്ലാസ് മുറികള്‍ രക്ഷിതാക്കള്‍ക്ക് തത്സമയം കാണാനും അവസരം...

ക്ലാസ് മുറികളിലെ തത്സമയ കാഴ്ചകള്‍ ഇനി രക്ഷിതാവിന് കാണാം... സ്‌കൂളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും ക്ലാസ് മുറികള്‍ രക്ഷിതാക്കള്‍ക്ക് തത്സമയം കാണാനും അവസരം...
ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. ക്ലാസ് മുറികളിലെ തത്സമയ കാഴ്ചകള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ഓരോ രക്ഷിതാവിലേക്കും എത്തിക്കുക.
2019 ല്‍ ആം ആദ്മി സര്‍ക്കാര്‍ സിസിടിവി ക്യാമറ സ്‌കൂളുകളില്‍ ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അദ്ധ്യാപന സംവിധാനത്തില്‍ സുതാര്യത കൊണ്ടുവരാനും കൂടിയാണ് ഈ പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.
കുട്ടി കൃത്യമായി ക്ലാസിലെത്തുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ രക്ഷിതാവിന് ഉറപ്പിക്കാം.ഓരോ രക്ഷിതാവിനും പ്രത്യേകം ഐഡികളും പാസ്വേഡും ലഭ്യമാക്കും. ഇതനുസരിച്ച് വേണം ലോഗിന്‍ ചെയ്ത് ലൈവ് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാന്‍ കഴിയുക.
രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുകളും കുട്ടിയുടെ വ്യക്തിഗത വിവരങ്ങളും സോഫ്ട്വെയറില്‍ ഉള്‍പ്പെടുത്തും. അതുകൊണ്ട് പുറത്തു നിന്നുള്ളവര്‍ക്ക് ലൈവ് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാന്‍ കഴിയുകയില്ല.
"
https://www.facebook.com/Malayalivartha























