മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നിയമസഭയെ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികള്‍ കോടതിയിലോ പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനെന്നും ആരോപിച്ച് മുഖ്യമന്ത്രി.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, ജയരാജനെതിരേ കേസ് എടുക്കേണ്ടെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.
"
https://www.facebook.com/Malayalivartha























