അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകവേ ദുരന്തമെത്തിയത് അപ്രതീക്ഷിതമായി.... കണ്ണൂര്‍ ദേശീയപാതയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം... തോരാകണ്ണീരിലായി നാട്

അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകവേ ദുരന്തമെത്തിയത് അപ്രതീക്ഷിതമായി.... കണ്ണൂര്‍ ദേശീയപാത യില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം... തോരാകണ്ണീരിലായി നാട്
ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചത്. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന്‍ ലോഗേഷ് എന്നിവരാണ് മരിച്ചത്. സ്‌നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ജോലിക്ക് ചേരാന്‍ പോകവെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
സ്നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 7.15ന് ആണ് അപകടം സംഭവിച്ചത്. മിനിലോറിയുടെ അടിയില്‍പ്പെട്ട സ്നേഹയെ പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളാണ്. ഇരുവരുടെയും വേര്‍പാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha























