രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം, ഒരു കോടി രൂപയില്‍ അധികം വിലവരുന്ന രണ്ട് കിലോഗ്രാം സ്വര്‍ണ്ണവുമായി രണ്ട് പേർ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട തുടരുന്നു. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂര്‍ നാറാത്ത് സ്വദേശി മാട്ടുമ്മല്‍ സാനിര്‍, പറമ്പില്‍പ്പീടിക സ്വദേശി കട്ടോലില്‍ അഹമ്മദ് കബീര്‍ എന്നിവരാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സാനിറും കബീറും കരിപ്പൂരിലെത്തിയത്.
ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി രൂപയില്‍ അധികം വില വരും. കസ്റ്റംസിനെ വെട്ടിച്ച് രണ്ടു പേരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. ഇതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പുറത്ത് നിന്ന് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടിയിരുന്നു. ദോഹയില്‍ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറാണ് സ്വര്‍ണം കസ്റ്റംസിന്റെ പിടിയിലായത്. 856 ഗ്രാം സ്വര്‍ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 43,99,840 രൂപ വിലമതിക്കും. അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ ഇ വികാസ് , ടി എം മുഹമ്മദ് ഫൈസ് , സൂപ്രണ്ടുമാരായ കെ പ്രകാശന്‍ , ശ്രീവിദ്യ സുധീര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha























