Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

05 JULY 2026 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാ​ഗ്രത

സി പി എമ്മിന്റെ നേതൃത്വത്തിൽ പി എസ് സിയിൽ നടന്ന നിയമനതട്ടിപ്പിന്റെ ഫയലുകൾ മുക്കാൻ നീക്കം.  മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ കാബിനറ്റിന്റെയും അറിവോടെയാണ് നിയമനത്തട്ടിപ്പ് നടന്നതെന്ന് സർക്കാർ നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.  ആസൂത്രണബോർഡിൽ മാത്രമല്ല വിവിധവകുപ്പുകൾ, പൊതുമേഖലാ  സ്ഥാപനങ്ങൾ, ദേവസ്വം ബോർഡുകൾ എന്നിവിടങ്ങളിൽ സി പി എമ്മുകാരെയും അവരുടെ നേതാക്കളുടെ ബന്ധുക്കളെയും വഴിവിട്ട് നിയമിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഭരണഘടനാസ്ഥാപനങ്ങളെ ബലിയാടാക്കുകയായിരുന്നു.

ആസൂത്രണബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിലും തട്ടിപ്പിന് പി.എസ്.സി. ശ്രമിച്ചത് ഇതിന്റെ ഭാഗമാണ്. . പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷാകൺട്രോളറെത്തന്നെയാണ് ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണവും കമ്മിഷൻ ഏൽപ്പിച്ചത്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഗുരുതര ക്രമക്കേടിന്റെ അന്വേഷണം പോലീസിനോ പോലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന പി.എസ്.സി.യുടെ വിജിലൻസ് വിഭാഗത്തിനോ കൈമാറാത്തതും ദുരൂഹമാണ്. സി പി എം നടത്തിയ തിരിമറികൾ പുറത്തറിയാതിരിക്കാനാണ് പുതിയ നീക്കം. പരീക്ഷാ കൺട്രോളറാണ് തട്ടിപ്പിന് ചട്ടുകമായത്. കുറുക്കനെ കോഴിക്കൂടിന്റെ കാവൽ ഏൽപ്പിക്കുന്നത് പോലെയാണ്  ഈ സംഭവം. വലിയ തസ്തികകളിൽ സഖാക്കളെ തിരുകികയറ്റാനുള്ള അതിബുദ്ധിയാണ് നിയമനതട്ടിപ്പിന്  പിന്നിൽ. 

ആസൂത്രണബോർഡിലെ ഉയർന്ന തസ്തികയായ ചീഫിന്റെ നിയമനത്തിന് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിലാണ് ക്രമക്കേടുണ്ടായത്. പത്ത് ചോദ്യങ്ങൾക്ക് മാർക്കിടാതെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുകയായിരുന്നു. നിയമനം നേടിയയാൾ ഇടതു സംഘടനാ നേതാവാണെന്ന് ആരോപണമുണ്ട്. സംഭവം വിവാദമായതോടെ കമ്മിഷൻ യോഗംചേർന്ന് പി.എസ്.സി.യുടെ ഇന്റേണൽ വിജിലൻസ് ഓഫീസറെ അന്വേഷണം ഏൽപ്പിക്കുന്ന വിചിത്രമായ തീരുമാനമാണ് ഉണ്ടായത്. പരീക്ഷാ കൺട്രോളർ തന്നെയാണ് ഇന്റേണൽ വിജിലൻസ് ഓഫീസർ.

പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന പോലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടായിട്ടും അന്വേഷണം അദ്ദേഹത്തെ ഏൽപ്പിച്ചില്ല. ആദ്യം മുതൽ സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി.യുടെ ഭാഗത്തുനിന്നുണ്ടായത്. വിവാദമുയർന്നിട്ടും റാങ്ക്പട്ടിക റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ല. വിട്ടുപോയ ഉത്തരങ്ങൾക്ക് മൂല്യനിർണയം നടത്തി റാങ്ക്പട്ടിക അതിനനുസൃതമായി പരിഷ്‌കരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഗുരുതര ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട് ഒരാഴ്ചയായിട്ടും ഉത്തരവാദികളെ കണ്ടെത്താനോ ബന്ധപ്പെട്ടവർക്കെതിരേ നടപടിയെടുക്കാനോ തയ്യാറായതുമില്ല.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അർപ്പിക്കുന്ന വിശ്വാസ്യതക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന രീതിയിൽ പി.എസ്.സിയിലെ നിയമന ക്രമക്കേടിന്‍റെ കഥകൾ പുറത്തുവരുന്നതിൽ സർക്കാറും അന്വേഷണത്തിന് തീരുമാനിച്ചു. പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസിന്‍റെ അന്വേഷണം ക്രമക്കേടിന്‍റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിനെയോ വിജിലൻസിനെയോ കൊണ്ട് അന്വേഷിപ്പിണമെന്ന നിലപാടിലേക്ക് സർക്കാർ നീങ്ങുന്നത്. അന്വേഷണ സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടിയതായാണ് വിവരം. മന്ത്രിസഭയിൽ വിഷയം കൊണ്ടുവന്നശേഷം തീരുമാനമെടുക്കാനാണ് ആലോചന. പി.എസ്.സിയിലെ നിയമന ക്രമക്കേട് സംബന്ധിച്ച് ഒട്ടേറെ പരാതികൾ മുഖ്യമന്ത്രിക്ക് ലഭിച്ചു. മുൻ സർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പി.എസ്.സിയെ ദുരുപയോഗം ചെയ്തെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു.

ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേട് തെളിവുസഹിതം പുറത്തുവന്നതോടെയാണ് പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെയെല്ലാം ചോദ്യംചെയ്യാനും രേഖകൾ പരിശോധിക്കാനും ആഭ്യന്തര വിജിലൻസിന് പി.എസ്.സി ചെയർമാന്‍റെ അനുമതി ആവശ്യമാണ്. പരിമിത അധികാരമുള്ള ആഭ്യന്തര വിജിലൻസിന്‍റെ അന്വേഷണത്തിലൂടെ ക്രമക്കേടിന്‍റെ പൂർണ ചിത്രം പുറത്തുവരില്ലെന്നാണ് സർക്കാർ കരുതുന്നത്. ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം ജെ.എസ്. അഖിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.

ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ മറ്റൊരു ക്രമക്കേടുകൂടി പുറത്ത് വന്നു. പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നതിലാണ് അസാധാരണ നടപടികൾ. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദമുള്ളവരെ, സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താൽ ഒഴിവാക്കി. 80 ഉദ്യോഗാർഥികളിൽ 79 പേരെയും അയോഗ്യരാക്കി. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധികരിച്ചത്. സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സിന്റെ ഭാഗമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ബിരുദാനന്തര ബിരുദമുള്ളവർക്ക് കുറഞ്ഞ യോഗ്യതയായ ഡിപ്ലോമ വേണമെന്ന് പറയുന്നത് പിഴവാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ആസൂത്രണ ബോര്‍ഡിലെ പി.എസ്‌.സി നിയമനങ്ങളില്‍ 2019ലും അട്ടിമറി നടന്നതായി ഉദ്യോഗാര്‍ഥിയുടെ വെളിപ്പെടുത്തലുണ്ടായ എഴുത്തുപരീക്ഷയില്‍ പിന്നിലായ കെ.ജി.ഒ.എ നേതാവിനും ആസൂത്രണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും അഭിമുഖത്തിൽ മാർക്ക് ദാനം ചെയ്‌തെന്നും ആരോപിക്കുന്നു. ചീഫ് സോഷ്യല്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ദലിത് യുവതിയെ അഭിമുഖത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് നല്‍കി പി.എസ്‌.സി പുറത്താക്കി. പണമടച്ച് ഏഴ് വര്‍ഷമായിട്ടും ഉത്തരക്കടലാസുകള്‍ പി.എസ്‌.സി നല്‍കിയില്ലെന്ന് ചീഫ് സോഷ്യല്‍ സര്‍വിസ് റാങ്ക് ലിസ്റ്റിൽനിന്ന് പുറത്തായ ഉദ്യോഗാർഥി സൗമ്യ പറഞ്ഞു.

പൊലീസ് വകുപ്പിൽനിന്നു ഡപ്യൂട്ടേഷനിൽ എത്തി പിഎസ്‌സിയിൽ പ്രവർത്തിക്കുന്ന ആഭ്യന്തര വിജിലൻസ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനാണു കമ്മീഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ,പി എസ് സി  ചെയർമാൻ അന്വേഷണം കൈമാറിയതു തനിക്കു കീഴിലെ പരീക്ഷാ കൺട്രോളർക്ക്. വാക്കാലുള്ള നിർദേശം സ്വീകാര്യമല്ലെന്നു പരീക്ഷാ കൺട്രോളർ ചെയർമാനെ അറിയിച്ചു. തുടർന്ന് പരീക്ഷാ കൺട്രോളർ അന്വേഷിക്കാൻ നിർദേശിച്ച് ഉത്തരവിറക്കിയെങ്കിലും ഏറെ വിവാദത്തിനിടയായ വിഷയമായതിനാൽ പരീക്ഷാ കൺട്രോളർ തീരുമാനമെടുത്തിട്ടില്ല. പിഎസ്‌സി സെക്രട്ടറിയെപ്പോലും അറിയിക്കാതെയായിരുന്നു ചെയർമാന്റെ നീക്കങ്ങൾ.

 

കീഴുദ്യോഗസ്ഥരെക്കൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങി വിഷയം അവസാനിപ്പിക്കാനുള്ള ചെയർമാന്റെ നീക്കത്തിൽ ചില പിഎസ്‌സി അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പരീക്ഷ കാലയളവിൽ ഡപ്യൂട്ടി സെക്രട്ടറിയായിരിക്കുകയും പിന്നീട് വിരമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ ബലിയാടാക്കി തടിയൂരാനാണു പിഎസ്‌സിയുടെ ശ്രമം. ക്രമക്കേട് പരമാവധി പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ച പിഎസ്‌സി, ഒടുവിൽ മാധ്യമങ്ങളിലൂടെ വിഷയം വിവാദമായപ്പോഴാണ് അന്വേഷണത്തിനു തയാറായതു തന്നെ. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ആഭ്യന്തര വകുപ്പിനു കീഴിലെ വിജിലൻസിനോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്കോ അന്വേഷണച്ചുമതല കൈമാറണമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. എന്നാൽ, പിഎസ്‌സിയിൽ തന്നെ വിജിലൻസ് സംഘമുള്ളപ്പോൾ അതു വേണ്ടെന്ന നിലപാടിൽ ചെയർമാൻ ഉറച്ചു നിന്നു. ഒടുവിൽ അംഗങ്ങളും തീരുമാനത്തിനു വഴങ്ങി.

യോഗത്തിനു ശേഷം പിഎസ്‌സി പുറത്തിറക്കിയ വാർത്തക്കുറിപ്പിലും ക്രമക്കേട് ആഭ്യന്തര വിജിലൻസ് സംഘം അന്വേഷിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. പൊലീസ് വകുപ്പിലെ എസ്പി, ഡിവൈഎസ്പി, എസ്ഐ എന്നിവരടങ്ങുന്നതാണ് ആഭ്യന്തര വിജിലൻസ് സംഘം. ജീവനക്കാരുടെ അച്ചടക്ക ലംഘനത്തെക്കുറിച്ച് അന്വേഷിക്കാനാണ് സാധാരണ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തുന്നത്. ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ ആഭ്യന്തര വിജിലൻസ് സംഘമാണ് അന്വേഷിക്കുക. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള, സംസ്ഥാന ആസൂത്രണ ബോർഡിലെ 3 ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം സ്വാഭാവികമായും വിജിലൻസ് സംഘത്തിനാണു കൈമാറേണ്ടിയിരുന്നത്.

കഴിഞ്ഞ 5 വർഷത്തിനിടെ പിഎസ്‌സി നടത്തിയ പരീക്ഷകളും അഭിമുഖങ്ങളും സംശയനിഴലിലായതോടെ അന്വേഷണത്തിന് ഒരുങ്ങുകയാണു സർക്കാർ. ഒട്ടേറെ ഉദ്യോഗാർഥികൾ മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് ആശങ്ക അറിയിച്ചതിനു പിന്നാലെ സർക്കാർ നിയമോപദേശം തേടി. 2 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണു സൂചന. വിഷയം ഉന്നയിച്ച മന്ത്രി ഒ.ജെ.ജനീഷിന് മുഖ്യമന്ത്രി അന്വേഷണം ഉറപ്പു നൽകിയിരുന്നു. ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സിക്ക് എതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് സാധിക്കില്ല.

പി.എസ്.സി റദ്ദാക്കിയ ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികൾ ഒത്തുകളി സംശയിക്കുന്നു.. നിയമനതട്ടിപ്പാണ് നടന്നതെന്ന ആക്ഷേപവും അവർ ഉയർത്തുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചാം റാങ്കു കാരനായ ജയലാൽ ഉത്തരസൂചികയ്ക്കായി അപേക്ഷ സമർപ്പിച്ചെങ്കിലും ഒരു വർഷം പിന്നിട്ട് 2026 ജൂൺ 18നാണ് ഉത്തരസൂചിക പി.എസ്.സി ലഭ്യമാക്കിയത്. ഇതേ റാങ്ക് പട്ടികയിലെ മൂന്നാം റാങ്കുകാരനായ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വിഭാഗം ഡെപ്യുട്ടി ഡയറക്ടർ തിരുവനന്തപുരം സ്വദേശി കെ.ശ്യാം കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പിനായി പി.എസ്.സിയെ സമീച്ചെങ്കിലും സമയപരിധി അവസാനിച്ചിട്ടും മറുപടി നൽകിയില്ല. ഇതോടെയാണ് സംശയം ബലപ്പെട്ടത്.

നാൽപത് മാർക്കിന്റെ അഭിമുഖത്തിൽ അട്ടിമറി നടന്നിട്ടുണ്ടാകാനുള്ള സാധ്യത പലരും സംശയിക്കുന്നു. ഇരുന്നുറ് മാർക്കിലായിരുന്നു എഴുത്ത് പരീക്ഷ. അതിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങളാണ് മൂല്യനിർണയം നടത്തിയില്ലെന്ന് കണ്ടെത്തിയത്. 27.88 ആയിരുന്നു കട്ട് ഓഫ് മാർക്കായി നിശ്ചയിച്ചിരുന്നത്. എഴുത്തുപരീക്ഷയിൽ പിന്നിലായാൽ പോലും അഭിമുഖത്തിൽ സ്വാധീനം ചെലുത്തി റാങ്ക് പട്ടികയിൽ മുന്നിലെത്താനുള്ള സാദ്ധ്യതയും പല ഉദ്യോഗാർത്ഥികളും സംശയിക്കുന്നുണ്ട്. ഒരു വനിതയും ഒൻപത് പുരുഷന്മാരും ഉൾപ്പെടെ പത്ത് പേരുടെ റാങ്ക് പട്ടികയാണ് പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശി അരുൺ.ജെ.പ്രതാപിനായിരുന്നു ഒന്നാം റാങ്ക്. ഇദ്ദേഹത്തിന് 2025ൽ തന്നെ നിയമനവും നൽകി.

ഇതിനെതിരെ  പോരാടിയത് ഡെപ്യുട്ടിഎക്സിക്യുട്ടിവ് എൻജിനീയർഡിപ്പാർട്ട്മെന്റ് ടെസ്റ്റ് അടക്കം മുപ്പത് വർഷമായി സ്ഥിരം പി.എസ്.സി പരീക്ഷകളെഴുതുന്ന അഞ്ചാം റാങ്കുകാരൻ ആലപ്പുഴ മുഹമ്മ വളപ്പിൽ വീട്ടിൽ വി.എസ്.ജയലാലാണ് (49) ഉത്തര സൂചിക പരിശോധിച്ച് പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതായി കണ്ടെത്തിയത്. ഇറിഗേഷൻ വകുപ്പ് ഡെപ്യുട്ടി എക്സിക്യുട്ടിവ് എൻജിനീയറായ ജയലാൽ കൊല്ലം മൈനർ ഇറിഗേഷൻ ഓഫീസിലാണ് ജോലി ചെയ്യുന്നത്. എട്ടാമത്തെ ചോദ്യത്തിന് ശേഷം പത്തൊമ്പതാം ചോദ്യത്തിനാണ് മാർക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യമായതോടെ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി, സംസ്ഥാന പ്ലാനിംഗ് ബോർഡ്, പി.എസ്.സി പരീക്ഷാ കൺട്രോളർ, പട്ടികയിൽ ഒന്നാം റാങ്കുകാരനായതോടെ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫായി നിയമിതനായ അരുൺ.ജെ.പ്രതാപ് എന്നിവരെ എതിർകക്ഷികളാക്കി ജൂൺ 23ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഒന്നാം റാങ്കുകാരന്റെ നിയമനം ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് 24ന് ഹൈക്കോടതി വ്യക്തമാക്കി. പി.എസ്.സി പരീക്ഷാ കൺട്രോളർക്ക് അടക്കം നോട്ടീസ് ഉത്തരവായി.

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിനെ തുടർന്ന് പി.എസ്‌.‌സി റാങ്ക് പട്ടിക റദ്ദാക്കാന്‍ കമീഷന്‍ തീരുമാനമായി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. 228 ഉദ്യോഗാർഥികളുടെ പേപ്പറുകളും പുനർമൂല്യനിർണയം നടത്തും.

അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്ന് പി.എസ്.സി ഉദ്യോഗാർഥികൾ ആരോപിച്ചു. പരീക്ഷയെഴുതിയ പലരുടെയും ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തിയത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകുകയായിരുന്നു. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ മറ്റ് ഉദ്യോഗാർഥികൾ ആരോപിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലായിരുന്നു നിയമനം നടത്തിയത്. പിഴവ് തിരുത്താതെയാണ് അതിവേഗ നിയമന ശുപാർശ നൽകിയത്. സർക്കാരിനെ നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയതെന്ന് ആരോപണമുയരുന്നു. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ മുമ്പ് നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്.എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്ക് ഉദ്യോഗാർഥികളിൽ നിന്ന് മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു.

പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടാം പേപ്പറിൽ ക്രമക്കേട് നടന്നുവെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. രണ്ടാം പേപ്പറിൽ 100 മാർക്കിന് 28 ചോദ്യങ്ങളുണ്ടായിരുന്നു. ഒരു ഉദ്യോഗാർഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ഒമ്പത് മുതൽ 19 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരീക്ഷ പി.എസ്.സി അട്ടിമറിച്ചെന്ന സംശയം ബലപ്പെടുന്നത്.ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷ നൽകിയവരെ ഒരു വർഷം പി.എസ്.സി വട്ടം കറക്കിയിരുന്നു.

 

വിവരാവകാശ നിയമപ്രകാരവും ഉത്തരക്കടലാസ് നൽകിയില്ല. ഇതിന് പിന്നാലെ ആസൂത്രണ ബോർഡിലെ ഉന്നത നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ പി.എസ്.സിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകി. ആസൂത്രണ ബോർഡിൽ ചീഫ് നിയമനത്തിനുള്ള പരീക്ഷ എഴുതിയവർക്ക് മുഴുവൻ ഉത്തരങ്ങൾക്കും മാർക്ക് നൽകിയില്ലെന്ന് പി.എസ്.സി. സമ്മതിച്ചു. മൂല്യനിർണയം പൂർത്തിയാക്കാതെയാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തിയത്. മൂന്ന് തസ്തികകൾക്കുള്ള പൊതുപരീക്ഷയുടെ പത്ത് ഉത്തരങ്ങൾക്കാണ് മാർക്കിടാത്തത്. കംപ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന മൂല്യനിർണയത്തിന് (ഓൺ സ്‌ക്രീൻ മാർക്കിങ്) പത്ത് ചോദ്യങ്ങൾ അസൈൻ ചെയ്ത് നൽകിയില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികൾക്കും ഈ ഉത്തരങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ല. അതിനാൽ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയംനടത്തി റാങ്ക്പട്ടിക പുതുക്കി പ്രസിദ്ധീകരിക്കും. അതനുസരിച്ച് നിയമനശുപാർശകളിലും മാറ്റമുണ്ടാകും.

 

2022-ലായിരുന്നു വിജ്ഞാപനം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം, പേഴ്‌സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുള്ളത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു. അതിലെ ഒൻപതുമുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് മൂല്യനിർണയം നടത്താതെ വിട്ടത്.  കേരള പബ്ലിക് സർവീസ് കമ്മീഷൻ  നടത്തുന്ന വിവിധ നിയമനങ്ങളിൽ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകൾ, അഴിമതികൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയെക്കുറിച്ചും പി.എസ്.സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് 'സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി' സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമിതി ചെയർമാൻ ആർ. എസ്. ശശികുമാർ ഗവർണർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിശദമായ നിവേദനം നൽകി. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തകർക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തുവന്നിട്ടുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

 

ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ 'കുഫോസ്' (KUFOS) സർവകലാശാലയിലെ എസ്.എഫ്.ഐ നേതാക്കൾക്ക് വലിയ തോതിൽ മുൻഗണന ലഭിച്ചു. ആകെ നടത്തിയ 44 നിയമനങ്ങളിൽ 38 പേരും കുഫോസിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതിലും ഇന്റർവ്യൂ ബോർഡിലും ഈ സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്. മറ്റ് സർവകലാശാലകളിലെ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ബോധപൂർവ്വം ഒഴിവാക്കിയ ഈ സംഭവത്തിൽ, വകുപ്പുതലത്തിന് പുറത്തുള്ള ഏജൻസി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർ തന്നെ ശുപാർശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനുപുറമേ, പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉത്തരക്കടലാസുകൾ കൃത്യമായി മൂല്യനിർണ്ണയം നടത്തിയില്ലെന്നും ആരോപണമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് ഒന്നാം റാങ്ക് നൽകാൻ റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച് പ്രസിദ്ധീകരിച്ചതായും പരാതി ഉയർന്നുകഴിഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡി.വൈ.എസ്.പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്), സർവകലാശാല പി.ആർ.ഓ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകൾ നടത്തിയതായി ആക്ഷേപമുണ്ട്.

മുൻപ് സി.പി.ഓ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ യൂണിവേഴ്സിറ്റി കോളേജ് അക്രമസംഭവത്തിലെ പ്രതികളായ വിദ്യാർത്ഥി നേതാക്കൾ എങ്ങനെ റാങ്ക് ലിസ്റ്റിന്റെ മുൻപന്തിയിൽ എത്തിയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പി.എസ്.സി തയ്യാറാകാത്തതും വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാണിക്കുന്നു. പി.എസ്.സിയിലെ ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഉപജാപക സംഘമാണ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിനെ നിയോഗിക്കുന്നതെന്നും, ചോദ്യങ്ങൾ കാലേകൂട്ടി ലഭിക്കാൻ വഴിയൊരുക്കുന്നതിലൂടെയാണ് എഴുത്തുപരീക്ഷകളിൽ കൃത്രിമം നടക്കുന്നതെന്നും ആരോപണമുണ്ട്. അടുത്തിടെ താരതമ്യേന പ്രായം കുറഞ്ഞ ഡി.വൈ.എഫ്.ഐയുടെ ഒരു വനിതാ നേതാവിനെ പി.എസ്.സി അംഗമായി നിയമിച്ചത്, ചോദ്യകർത്താക്കളെ സ്വാധീനിക്കുന്നതിനായി ആസൂത്രിതമായി ചെയ്തതാണെന്നും സമിതി ആരോപിക്കുന്നു

 

ഇത്തരം തുടർച്ചയായ സംഭവങ്ങൾ പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു എന്ന പൊതുജനധാരണയ്ക്ക് കാരണമായിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കുന്നു. ഇത് രാത്രിയും പകലും കഷ്ടപ്പെട്ട് പഠിക്കുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം തകർക്കുകയും കേരളത്തിലെ പ്രതിഭകളായ യുവാക്കൾ സുരക്ഷിതമായ തൊഴിൽ തേടി വിദേശങ്ങളിലേക്ക് കുടിയേറാൻ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, സത്യസന്ധരും കാര്യശേഷിയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഈ ക്രമക്കേടുകളെക്കുറിച്ച് എത്രയും വേഗം ഒരു ഉന്നതതല വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (49 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (55 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (58 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (58 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

Malayali Vartha Recommends