സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 1,07,600 രൂപയാണ് ഇന്നത്തെ സ്വർണനിരക്ക്. 13,450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വരുന്നത്. ഒരു പവൻ സ്വർണത്തിന് പണിക്കൂലി ഉൾപ്പെടെ 1,24,127 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആഭരണപ്രേമികൾ. തുടർച്ചയായ മുന്നേറ്റത്തിന് ശേഷം സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പവന് 200 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇടിവുണ്ടായത്.
https://www.facebook.com/Malayalivartha






















