മഴയും ഇടിമുഴക്കം പോലുള്ള വൻ ശബ്ദം’; കാസർകോട് വീണ്ടും ഭൂചലനം.. വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിൽ ഈ മാസം ഇത് രണ്ടാം തവണയാണ് ഭൂമികുലുക്കം ഉണ്ടാവുന്നത്..

കാസർകോട് വീണ്ടും ഭൂചലനം. വെള്ളരിക്കുണ്ട് കല്ലേപ്പള്ളിയിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് സംഭവം. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ഇല്ല. ദിവസങ്ങൾക്കു മുമ്പും പ്രദേശത്ത് സമാനമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അന്ന് കർണാടകയിലെ സുള്ള്യയിലും കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലുമാണ് ഭൂചലനമുണ്ടായത്. വലിയ ശബ്ദത്തോടെയായിരുന്നു അന്ന് ചലനമുണ്ടായതെങ്കിലും റിക്ടർ സ്കെയിലിൽ നേരിയ ചലനമായിരുന്നു കാണിച്ചിരുന്നത്. ഇത്തവണയും ഇടിമുഴക്കംപോലുള്ള ശബ്ദമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
https://www.facebook.com/Malayalivartha


























