Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

ദിലീപിന്റെ കണ്ണുനിറഞ്ഞു... യൂട്യൂബിന്റെ എഴുപത്തിയഞ്ചാം എപ്പിസോഡില്‍ വെറൈറ്റി കണ്ടെത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പെട്ടു പോയി; ശ്രീലേഖയ്‌ക്കെതിരായ കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങി; കര്‍ശന നടപടിയുമായി മുന്നോട്ട് പോകും

13 JULY 2022 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

ദിലീപിനെ വെള്ള പൂശാനായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ നടത്തിയ ശ്രമങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. ഉന്നത സ്ഥാനത്തിരുന്ന അവര്‍ അന്നൊന്നും ചെയ്യാതെയിരുന്ന ശേഷം ഇപ്പോള്‍ ദിലീപിന് വേണ്ടി മുന്നോട്ട് വരുന്നതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. കേസിന്റെ വിചാരണയുടെ അന്തിമ ഘട്ടത്തില്‍ ഈ വെളിപ്പെടുത്തലിന് വലിയ പ്രധാന്യമുണ്ട്.

എന്തായാലും ശ്രീലേഖയ്‌ക്കെതിരെ നടപടി തുടങ്ങി. പള്‍സര്‍ സുനി നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് ഇരകള്‍ പറഞ്ഞറിഞ്ഞിട്ടും നടപടിയെടുക്കാതെ പ്രതിയെ സംരക്ഷിക്കാന്‍ ആര്‍. ശ്രീലേഖ ശ്രമിച്ചെന്ന പരാതിയില്‍ റൂറല്‍ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ യൂട്യൂബ് വിഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രഫ.കുസുമം ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണം.

വിഡിയോ ദൃശ്യങ്ങളുടെ പരിശോധനയാണു തുടങ്ങിയത്. കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമേ തീരുമാനമുണ്ടാകൂ. വേറെയും നടിമാര്‍ പള്‍സര്‍ സുനിയുടെ അക്രമത്തിനിരയായിട്ടുണ്ടെന്നും ഇക്കാര്യം ഇരകള്‍ തന്നെ നേരിട്ടു തന്നോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. കുറ്റകൃത്യത്തെക്കുറിച്ചറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുക്കാതിരുന്നതു പ്രതിയെ സംരക്ഷിക്കാനാണെന്നു പരാതിയില്‍ പറയുന്നു.

അതേസമയം ശ്രീലേഖയ്‌ക്കെതിരെ പല പ്രമുഖരും രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ ആര്‍. ശ്രീലേഖയുടെ പരാമര്‍ശം ഉചിതമായില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. വിരമിച്ച ശേഷമുള്ള പ്രതികരണം ദുരൂഹമാണ്. ഇത് പൊലീസ് അന്വേഷിക്കണം. ഇത്തരം വെളിപ്പെടുത്തലുകള്‍ ഉന്നതപദവികളില്‍ ഇരുന്നവര്‍ക്ക് ഭൂഷണമല്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത്തരം വെളിപ്പെടുത്തലുകള്‍ ആരെയാണ് സഹായിക്കുകയെന്ന് ശ്രീലേഖ ആലോചിക്കട്ടെയെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറിഞ്ഞോ അറിയാതെയോ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസില്‍ തെളിവുകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു യൂട്യൂബ് ചാനലിലൂടെ മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ ഈ യൂട്യൂബ് വിഡിയോ പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുമായി നടന്‍ ദിലീപ് ഒരു വര്‍ഷം മുന്‍പു നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന വാട്‌സാപ് സന്ദേശം പുറത്തുവന്നു. ശ്രീലേഖയുടെ നിലപാടു വിവാദമായ സാഹചര്യത്തില്‍ ഇവര്‍ തമ്മിലുള്ള മുന്‍പരിചയം വ്യക്തമാക്കുന്ന മട്ടിലുള്ള ആശയവിനിമയമാണു പുറത്തുവന്നത്.

2021 മേയ് 23 നുള്ള സന്ദേശങ്ങളാണിവ. തന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോള്‍ കാണണമെന്ന് ദിലീപിനോട് നിര്‍ദേശിക്കുന്നതും ഇതിലുണ്ട്. ശ്രീലേഖയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് അധികം പ്രാധാന്യം കൊടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തു കൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. അന്നു പറയാന്‍ പറ്റാത്തതാണ് എന്ന് അറിയാവുന്നതു കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചു കഴിഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഉള്ള ഒരു രോഗമാണു വെളിപ്പെടുത്തല്‍. അത് അവര്‍ ചെയ്‌തെന്നേ ഉള്ളൂവെന്നും കാനം പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (5 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (17 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (28 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (33 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (56 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

Malayali Vartha Recommends