സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസിലെ പ്രതി ഷാജ് കിരൺ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും: ആ സത്യങ്ങൾ ഇന്ന് പുറത്തേക്ക്....

ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നാണ്. സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസിലെ പ്രതിയാണ് ഷാജ് കിരൺ. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി മൊഴി നൽകാനുള്ള നിർദ്ദേശമാണ് കൊടുത്തിരിക്കുന്നത് .
ഈ കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യ മൊഴി കൊടുത്തു. സിപിഎം നേതാവ് സിപി പ്രമോദാണ് പാലക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകിയത് . ഇതിന്റെ അടിസ്ഥാനത്തിലാണ് 164 രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വപ്ന നേരത്തെ കൊടുത്ത മൊഴിക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നായിരുന്നു പരാതിയിൽ പ്രധാനമായി ഉന്നയിച്ച ആരോപണം. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാറിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറി.
അതേസമയം , അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറുകയും കുടിലുകൾ കത്തിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ എച്ചആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണയുടെ ജാമ്യാപേക്ഷ, മണ്ണാർക്കാട് എസ് സി എസ് ടി കോടതി ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. പക്ഷേ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂർ പൊലീസ് കസ്റ്റഡി അനുവദിച്ചു.
https://www.facebook.com/Malayalivartha

























