തൃശൂരിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍... പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂരിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍... പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്ത് പൊലീസ്.
കാട്ടൂര്‍ സ്വദേശികളായ അജ്മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരാണ് പിടിയിലായത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് കൊല്ലപ്പെട്ടത്.
തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബില്ലില്‍ കൃത്രിമം കാണിച്ചതിന് ജീവനക്കാരനെ ബാറുടമ കൃഷ്ണരാജ് ശാസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ബാര്‍ ജീവനക്കാരന്‍ വിളിച്ചുവരുത്തിയ ക്വട്ടേഷന്‍ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബാറുടമയുടെ സഹായിയാണ് ബൈജു. അക്രമത്തില്‍ കൃഷ്ണരാജിനും സുഹൃത്ത് അനന്തുവിനും കുത്തേറ്റിരുന്നു. കൃഷ്ണരാജ് ഗുരുതരാവസ്ഥയില്‍.
https://www.facebook.com/Malayalivartha

























