സഹിക്കാനായില്ല.... പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി... മനംനൊന്ത് പതിനാറുകാരി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമം

സഹിക്കാനായില്ല.... പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി... മനംനൊന്ത് പതിനാറുകാരി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമം.
11നു രാത്രി ഒന്‍പതോടെയാണ് കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സിസിടിവിയിലൂടെ ഇതുകണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ഇവരെ അറിയിച്ചു.
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന് യുവാവിനും, പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ്ലൈന്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു .
"
https://www.facebook.com/Malayalivartha

























