തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.... ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റെ മൃതദേഹമാണോയെന്ന് പൊലീസിന്റെ സംശയം

തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റെ മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. വിഴിഞ്ഞം പൊലീസ് കുളച്ചലിലേക്ക് പുറപ്പെട്ടു.
കിരണിനെ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ശേഷമാണ് കാണാതായത്. അന്ന് ഫേസ്ബുക്ക്വഴി പരിചയപ്പെട്ട വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനായിട്ട് നരുവാമൂട് സ്വദേശിയായ കിരണ്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയിട്ടുണ്ടായിരുന്നു.
എന്നാല്‍ വീടിന് മുന്നില്‍വച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ മര്‍ദ്ദിച്ചെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമാണ് കൂടെയുണ്ടായിരുന്ന യുവാക്കള്‍ പൊലീസിനു നല്‍കിയ മൊഴി. ഇതേദിവസം ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























