'ഈ വീഡിയോയ്ക്ക് സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ ഉത്തരവാദിത്വം അവർക്കുമാത്രമായിരിക്കും....' ഇ പി ജയരാജൻ നടത്തിയ പരാമർശത്തെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ഇൻഡിഗോ കമ്പനിക്കെതിരായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ പരാമർശത്തെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്. മോഹൽലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുക്കിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കെ സുരേന്ദ്രന്റെ പരിഹാസം എന്നത്. ഈ വീഡിയോയ്ക്ക് സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ ഉത്തരവാദിത്വം അവർക്കുമാത്രമായിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയുണ്ടായി.
അതായത് ചിത്രത്തിലെ കഥാപാത്രങ്ങളായ ദാസനെയും വിജയനെയും കമ്പനിയിൽ നിന്നും പുറത്താക്കുന്ന രംഗമാണ് പങ്കുവെച്ചിരിക്കുന്നത്. ”അല്ലെങ്കിലും ഈ തല്ലപ്പൊളി കമ്പനിയിലെ ജോലി ഞങ്ങളുടെ പ്രശ്‌നമല്ലെന്നും ഈ കമ്പനി ആറ് മാസത്തികനം പൊളിഞ്ഞ് നാറാണക്കല്ല് തെറിക്കും” എന്നും താരങ്ങൾ പറയുന്നത് കേൾക്കാൻ കഴിയും. ഇപി ജയരാജൻ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ നടത്തിയ പരാമർശങ്ങളെ പരിഹസിച്ചായിരുന്നു ഇത്.
അതോടൊപ്പം തന്നെ ഇപി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വിമർശനം നടത്തിയത്. താൻ ഇനി ഈ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് താൻ മനസിലാക്കിയില്ലെന്നുമാണ് ജയരാജൻ വ്യക്തമാക്കുന്നത്. ഇതൊരു വൃത്തികെട്ട നിലവാരമില്ലാത്ത കമ്പനിയാണെന്ന് താൻ മനസിലാക്കുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























