ഇതാണോ നീറ്റ് പരീക്ഷ... വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തിലെ പിഴവ് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍.ബിന്ദു. ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ള അസംതൃപ്തിയും പ്രതിഷേധവും കേന്ദ്രത്തെ അറിയിക്കും. ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയ വിദ്യാര്‍ഥിനിയുടേതാണ് പരാതി.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന.
നീറ്റ് പരീക്ഷ നടത്തിപ്പിലാണ് വലിയ പിഴവാണുണ്ടായത്. ഇത്തരം നടപടികള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലം റൂറല്‍ എസ്. പി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലോഹവസ്തുക്കള്‍ ഉളളതൊന്നും ശരീരത്തില്‍ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷ ചുമതലയുളളവര്‍ പറയുന്നു. പരീക്ഷ നടത്തിപ്പുകാര്‍ക്ക് വീഴ്ച ഉണ്ടായോയെന്ന് പൊലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകു.
മാനദണ്ഡം പ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് മറുവാദം. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷ നീറ്റ് എഴുതിയ വിദ്യാര്‍ഥിനിയുടേതാണ് പരാതി. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തു.
വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്നായിരുന്നു കാരണം. ഇത്തരം നടപടി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ രണ്ടു മുറികള്‍ ഉണ്ടായിരുന്നതായുമാണ് പരാതി. ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha
























