കണ്ണീരോടെ കുടുംബം ആ വാർത്ത കേട്ടു.... കൊച്ചിയിൽ ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം... ആലപ്പുഴ ചേർത്തല കടയ്ക്കരപ്പള്ളി സ്വദേശി ശ്യാം മനോഹരൻ ആണ് മരിച്ചത്... കളമശ്ശേരിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അപകടം..

ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല കടയ്ക്കരപ്പള്ളി സ്വദേശി ശ്യാം മനോഹരൻ (25) ആണ് മരിച്ചത്. കളമശ്ശേരിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അപകടം.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കടയ്ക്കരപ്പള്ളി സ്വദേശികളായ ഋഷി ധർമജൻ (20), സേതു ചന്ദ്രസേനൻ (25) എന്നിവർക്കാണ് പരുക്കേറ്റത്. ആലപ്പുഴ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശ്യാം പുലർച്ചെ നാല് മണിയോടെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha