അധീരാ കഥാപാത്രമാക്കി ഭാര്യയെ കയ്യിൽ ധരിച്ച മോതിരം കൊണ്ട് മുഖമുൾപ്പടെ ഇടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കെജിഎഫ്’ സിനിമയിലെ ‘റോക്കി ഭായ്’ കഥാപാത്രമായി മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെ ‘അധീര’ കഥാപാത്രമായി സങ്കൽപ്പിച്ച് ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഇടുക്കി അണക്കര പുല്ലുവേല്‍ സ്വദേശി ജിഷ്ണു ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ കയ്യിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖമുൾപ്പടെ ഇടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതായും യുവതി പറയുന്നു. സംഭവം അറിഞ്ഞ് വീട്ടിൽ എത്തിയ ഭാര്യാ പിതാവിന്റെ മുമ്പിൽ വച്ചും മർദ്ദിച്ചതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വണ്ടന്‍മേട് പൊലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെസിബി ഡ്രൈവറായ ജിഷ്ണു ദാസിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha