പൊതു ജനങ്ങൾ മണ്ടന്മാരല്ല കിറ്റപ്പാ...ആ വേലയങ്ങ് മനസിലിരിക്കട്ടേ..., സ്വപ്‌നയുടെ ആരോപണങ്ങളിൽ മിണ്ടാട്ടം മുട്ടിയപ്പോൾ അടുത്ത അടവ്, സ്റ്റാലിന്‍ മോഡലില്‍ സ്വേച്ഛാധിപതിയേപ്പോലെ നിയമസഭയിലും പുറത്തും പത്രസമ്മേളനങ്ങളിലും പ്രതികരിക്കുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പിശകി

നിഷ്പക്ഷമതികളുടെ പൊതുവിശ്വാസ്യത നഷ്ടപ്പെട്ടതായി പിണറായി വിജയനും സിപിഎമ്മും തിരിച്ചറിഞ്ഞിരിക്കുന്നു. ഭരണമന്ദിരത്തില്‍ എന്തോ ചീഞ്ഞു നാറുന്നുവെന്ന് ജനം അടക്കം പറഞ്ഞുതുടങ്ങിയിരിക്കുന്നു.അതുകൊണ്ടാണ് വീണ്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സൗജന്യ ഭക്ഷ്യ കിറ്റ് വീണ്ടുമൊരിക്കല്‍ക്കൂടി പരീക്ഷിച്ചുനോക്കുന്നത്.
തുടര്‍ഭരണത്തിന് വഴിയൊരുക്കിയ സൗജന്യകിറ്റ് ഓണത്തിന് വീണ്ടും നല്‍കുമെന്ന പ്രഖ്യാപനം ജനങ്ങളുടെ വിമര്‍ശനം വഴിതിരിച്ചുവിടാന്‍ തന്നെയാണ്.കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം വലിയ ആരോപണങ്ങള്‍ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ല. ഇത്രത്തോളം കഴിവുകെട്ട മന്ത്രിമാര്‍ ഒത്തു ചേര്‍ന്ന മന്ത്രിസഭയും കേരളത്തിലുണ്ടായിട്ടില്ല. ഇത്രത്തോളം വിവരക്കേട് വിളിച്ചു കൂവുന്ന നേതാക്കള്‍ സിപിഎം നേതാക്കളും കേരളത്തിലുണ്ടായിട്ടില്ല.
സാക്ഷാല്‍ സ്റ്റാലിന്‍ മോഡലില്‍ സ്വേച്ഛാധിപതിയേപ്പോലെ നിയമസഭയിലും പുറത്തും പത്രസമ്മേളനങ്ങളിലും പ്രതികരിക്കുന്ന മുഖ്യമന്ത്രി. ഇത് ജനാധിപത്യ രാജ്യമാണെന്ന ചിന്തപോലും മറന്ന് ആക്രോശത്തിന്റെ ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികള്‍ മുന്‍പെങ്ങും കേരളത്തിലുണ്ടായിട്ടില്ല. ഇഎംഎസും നായനാരും വിഎസും ഉള്‍പ്പെടെയുള്ളവരുടെ നീതിബോധം ഈ സര്‍ക്കാരില്‍ കാണുന്നില്ല.
ആദര്‍ശവും സത്യസന്ധതയും ലളിത ജീവിതവും മുഖമുദ്രയാക്കിയ നേതാക്കളായിരുന്നു മുന്‍പൊക്കെ സിപിഎം പ്രസ്ഥാനത്തിന്റെ അമരത്തെത്തിയിരുന്നത്. സ്വന്തം സ്വത്തും ആസ്തിയുമൊക്കെ പാര്‍ട്ടിക്ക് ദാനം ചെയ്ത് പരമസാത്വികരെപ്പോലെ വാടക വീടുകളില്‍ കഴിഞ്ഞിരുന്ന നേതാക്കള്‍.
ഇന്നത്തെ സിപിഎം നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആഡംബരജീവിതവും ആസ്തിയുമൊക്കെ ഇന്നലെകളിലെ നേതാക്കളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ്. സിപിഎം നേതാക്കളുടെ മക്കളുടെ ബിസിനസ് ബന്ധങ്ങളും അധാര്‍മിക ജീവിതവുമൊക്കെ ഈ പ്രസ്ഥാനത്തിന്റെ ശോഭ കെടുത്തുന്നു. എന്തിനും ഏതിനും ന്യായീകരണം നടത്തുന്ന, പാര്‍ട്ടിക്ക് അടിമത്തം പ്രഖ്യാപിച്ച വലിയൊരു നിര അണികളുണ്ടെന്നതു മാത്രമാണ് ഇപ്പോള്‍ സിപിഎമ്മിന് ബലമായിരിക്കുന്നത്.
പിണറായി മാത്രമല്ല ജയരാജന്‍മാരും ഇതര സിപിഎം നേതാക്കളും നടത്തുന്ന പ്രതികരണവും നയരീതികളുമൊക്കെ ജനങ്ങളെ വെറുപ്പിക്കുകയാണ്. വായ തുറന്നാല്‍ ആന മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുകയും പറയുകയയും ചെയ്യുന്ന മന്ത്രിമാരുടെ നിര. ഭരണത്തിലും നയപരിപാടികളും ഏറെ മന്ത്രിമാരും പരാജയമായതു മാത്രമല്ല മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും നേരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് ചെറിയ മാനമല്ല.
സ്വപ്‌നാ സുരഷ് മുഖ്യമന്ത്രിക്കു നേരേ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒരു പരിധിവരെ കഴമ്പും കാര്യവുമുണ്ടെന്ന ചിന്ത ജനഹൃദയങ്ങളില്‍ എത്തിക്കഴിഞ്ഞു. കെടി ജലീലിനു നേരേ സ്വപ്‌ന ഉയര്‍ത്തിയ ആരോപണങ്ങളെ ചെറുക്കാന്‍ ജലീലിനും പോലും കഴിയുന്നില്ല. ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടത്തുന്ന തന്ത്രങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.
എകെജെ സെന്ററിനു നേരേ വന്ന ഏറു പടക്കം ഉള്‍പ്പെടെ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ സിപിഎം തന്നെയെന്ന ചിന്തയാണ് ഏറെപ്പേര്‍ക്കുമുള്ളത്.സ്വപ്‌നാ സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെ നേരിന്റെ ഭാഷയില്‍ നേരിടാനോ കൃത്യമായ മറുപടി നല്‍കാനോ പിണറായി വിജയന് സാധിച്ചിട്ടില്ല.മാത്രവുമല്ല സ്വപ്‌നാ സുരേഷ് ഇഡിക്കു നല്‍കിയ മൊഴികള്‍ക്ക് വ്യക്തമായ മറുപടി പിണറായി നടത്തുന്നുമില്ല. സിപിഎമ്മില്‍ നിലവിലുള്ള അപ്രമാധിത്വം മാത്രമാണ് പിണറായി വിജയന് ഇന്നുള്ള കരുത്ത്.
യുഎഇ കോണ്‍സുലേറ്റുവഴിയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ പി ശിവശങ്കര്‍ ഉന്നതരുടെ ഇടനിലക്കാരനായിരുന്നു എന്ന് ഏറെക്കുറെ കേരളം തിരിച്ചറിഞ്ഞിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്തിന് ഇത്തരത്തരത്തില്‍ ഇടപെട്ടുവെന്നതും ആര്‍ക്കുവേണ്ടി ഇടപെട്ടുവെന്നതുമൊക്കെ സ്വാഭാവികമായി ജനങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടംവരുത്തുകയാണ്.
https://www.facebook.com/Malayalivartha