കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍.... ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍.... ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങളിങ്ങനെ നീളുന്നു.
ഒരു ചെറു പുഞ്ചിരിയുമായി പാട്ടിന്റെ ലോകത്തേക്കെത്തി സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിച്ച ഗായിക. മാന്ത്രികശബ്ദം കൊണ്ട് ആരെയും പിടിച്ചിരുത്തുന്ന പാട്ടുകാരി.
അഞ്ചര വയസില്‍ ആകാശവാണിയിലൂടെയാണ് കെ എസ് ചിത്ര എന്ന അതുല്യ പ്രതിഭയുടെ ശബ്ദം ആദ്യമായി മലയാളികള്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് 1979 ല്‍ അട്ടഹാസത്തിലൂടെ സിനിമാ ലോകത്തെ പിന്നണി ഗാന രംഗത്തേക്ക് ചുവട് വയ്ക്കുകയുണ്ടായി. ശേഷം ജോണ്‍സണ്‍ മാഷിന്റെയും ബോംബെ രവിയുടെയും രവീന്ദ്രന്റെയും ഒക്കെ ഈണത്തില്‍ നിരവധി ഹിറ്റുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളില്‍ ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍, എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, 36 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവ നേടി.
ചിത്രയ്ക്ക് ആദ്യ ദേശീയപുരസ്‌കാരം നേടിക്കൊടുത്തത് തമിഴ് സിനിമാ ലോകമാണ് . 1986ല്‍ 'സിന്ധുഭൈരവി' എന്ന സിനിമയിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍' ഗാനമാണ് ആ നേട്ടം സ്വന്തമാക്കാന്‍ ചിത്രയെ പിന്തുണച്ചത്.
തൊട്ടടുത്ത വര്‍ഷം 'മഞ്ഞള്‍ പ്രസാദവും ചാര്‍ത്തി' എന്ന ഗാനത്തിലൂടെ ദേശീയ പുരസ്‌കാരം മലയാളത്തിന്റെ മണ്ണിലുമെത്തിച്ചു. 2005 ല്‍ രാജ്യം ചിത്രയെ പത്മശ്രീ നല്‍കിയും 2021 പത്മഭൂഷന്‍ നല്‍കിയും ആദരിച്ചു. ഇതിന് പുറമെ 2018 ല്‍ യുകെയിലെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് ചിത്ര.
"
https://www.facebook.com/Malayalivartha