വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ പീറ്റര്‍ (84) ആണ് മരിച്ചത്. കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിന് സമീപം വച്ച് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങുകയായിരുന്നു പീറ്റര്‍. ഈ സമയത്താണ് ഇതുവഴി വന്ന ഓട്ടോറിക്ഷ പീറ്ററെ ഇടിച്ചിട്ടത്. എന്നാല്‍ ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി പീറ്ററെ ആശുപത്രിയില്‍ എത്തിച്ചു.
അത്യാസന്ന നിലയിലായിരുന്ന പീറ്ററിനെ ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിച്ചു. എങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ചികിത്സയിലിരിക്കെ പീറ്റര്‍ മരണമടയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പീറ്ററെ ഇടിച്ചിട്ട ഓട്ടോറിക്ഷ ഏതെന്ന് രാത്രി തന്നെ തിരിച്ചറിയുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പീറ്ററുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha