മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്

ശബരിമല ദർശനം നടത്തി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്.
പമ്പയില്‍ നിന്നും കെട്ട് നിറച്ചു. 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. മണ്ഡലത്തിൽ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദർശനം.
https://www.facebook.com/Malayalivartha