കോട്ടയത്ത് വന്‍ തീപിടുത്തം, പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍

കോട്ടയം മേലുകാവില്‍ വന്‍ തീപിടുത്തം. പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തം ഉണ്ടായത്.സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ അഗ്നിശമന സേനയുടെ വാഹനം തകരാറിലായത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് പാമ്ബാടിയില്‍ നിന്നും പാലായില്‍ നിന്നും യൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്.
അതേസമയം കോട്ടയം മെഡിക്കൽ കോളേജ് അങ്കണത്തിൽ കാറിനുള്ളിൽ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കീരിത്തോട് സ്വദേശി മൂലേരിയിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.
പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു അഖിൽ. പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളിൽ തന്നെ ഇരുന്ന അഖിലിനെ ഏറെ നേരമായിട്ടും എത്താത്തതിനാൽ മാതാവ് അന്വേഷിച്ച് എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.
ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസ് എത്തി കാർ തുറന്ന് മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദുരൂഹത മുൻനിർത്തി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha