പ്രധാനമന്ത്രിയെ വധിക്കാനും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിപുലമായ പദ്ധതി; ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ്; ഭൂരിപക്ഷ സമൂഹവുമായി വലിയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാൻ ഗൂഢ നീക്കം

പ്രധാനമന്ത്രിയെ വധിക്കാനും രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിപുലമായ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പാട്‌നയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ദര്‍ബംഗ സ്വദേശികളായ നൂറുദീന്‍, സനാമുള്ള, മുസ്തകീം എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്. ഇതില്‍ നൂറുദീന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മറ്റു രണ്ടുപേര്‍ ഒളിവിലാണ് ഇവരെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. ഇവരുമായി സ്ഥിരമായി ബന്ധപ്പെടുന്നവരുടെ പേരു വിവരങ്ങളും എന്‍.ഐ.എ ശേഖരിക്കുന്നുണ്ട്. അവിടേയും റെയ്ഡ് നടത്താനാണ് തീരുമാനം. ഭൂരിപക്ഷ സമൂഹവുമായി വലിയ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാനാണ് തീരുമാനം. അതോടെ രാജ്യത്തെ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ ഹിന്ദുക്കളില്‍ വലിയ പ്രകോപനങ്ങൾ തന്നെ സൃഷ്ടിക്കേണ്ടിവരും.
പ്രധാനമന്ത്രിയെ വധിക്കുന്നതിലൂടെ അതു സാധിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഹിന്ദുക്കളില്‍ കൂടുതലും മതേതരവിശ്വാസികളായതാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഒരു കുടക്കീഴില്‍ വരാന്‍ മടിക്കുന്നതെന്നും അവര്‍ കരുതുന്നു. അതിനാല്‍ അവരില്‍ വലിയ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കണം. ഒപ്പം വലിയ ഷോക്കും ഉണ്ടാക്കേണ്ടതുണ്ട്. അതിനുള്ള ചിന്തകളും അവയെ പ്രായോഗികമാക്കാനുള്ള തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയെ വധിച്ചാല്‍ ഈ രണ്ടു ലക്ഷ്യങ്ങളും ഒറ്റയടിക്ക് നടപ്പാക്കാന്‍ ആകുമെന്നാണ് അവര്‍ കരുതുന്നത്.
രാജ്യത്തെ ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. തുടക്കത്തില്‍ പാട്‌നാ പോലീസ് അന്വേഷിച്ച കേസ് എന്‍.ഐ.എ യ്ക്ക് കൈമാറാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha