ജലീലിന്റെ ചെകിട് പുകച്ച് സ്വപ്ന! എഴുത്തും പഠിപ്പുമില്ലാത്ത മന്ത്രി... എംഎൽഎ രാജി വയ്ക്കുന്നു? ക്ലിഫ് ഹൗസിലേക്ക് ഓടി കെ. ടി ജലീൽ

കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. ജലീലിന് ക്ലീൻചിറ്റ് നൽകിയെന്ന വാദം തെറ്റാണ്. മുഖ്യമന്ത്രിയടക്കം പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ടെന്നും തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടു. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നാണ് സ്വപ്ന പറയുന്നത്.
മാധ്യമം പത്രം നിരോധിക്കാനും പത്രത്തിനെതിരെ കർശന നടപടിയും ആവശ്യപ്പെട്ട് നിരവധി തവണ തന്നെ ശല്യം ചെയ്തു. പ്രോട്ടോകോൾ ലംഘിച്ചത് കെ.ടി ജലീൽ മാത്രമല്ലെന്നും മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും കാന്തപുരം ഉൾപ്പെടെയുള്ളവരും യുഎഇ കോൺസുലേറ്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രോട്ടോകോൾ ലംഘിച്ചെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുഎഇ കോൺസുലേറ്റിന് മെയിൽ അയച്ച് പ്രോട്ടോകോൾ ലംഘനമാണ് ജലീൽ ഉൾപ്പെടെ നടത്തിയത്. താൻ സ്‌പെയ്‌സ് പാർക്കിൽ ജോലി ചെയ്യുമ്പോഴായിരുന്നു മുൻമന്ത്രി മെയിൽ അയച്ചതെന്നും പലതവണ കെ. ടി. ജലീൽ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലെടുത്തുവെന്നും സ്വപ്‌ന ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ തനിക്ക് ക്ലീൻചിറ്റ് നൽകിയെന്നായിരുന്നു കഴിഞ്ഞ ദിവസം കെടി ജലീൽ പറഞ്ഞത്. സ്വപ്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജലീലിന്റെ പ്രതികരണം. എന്നാൽ ജലീലിന് ഇംഗ്ലീഷ് വായിക്കാൻ അറിയാത്തത് കൊണ്ടാണെന്നും മൂന്ന് തവണ വായിച്ചാൽ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്താണെന്ന് മനസിലാകുമെന്നും സ്വപ്‌ന സുരേഷ് ഇതിന് മറുപടി നൽകി.
അതേസമയം, സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ടു വിദേശ രാജ്യത്തേക്കു കത്തെഴുതിയ കെ.ടി.ജലീലിന്റെ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ കത്തെഴുതാൻ അവകാശമില്ല. വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണു ജലീൽ ലംഘിച്ചത്. രാജിവച്ചില്ലെങ്കിൽ നിയമസഭാംഗത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയാറാകണം.
സ്വപ്ന സുരേഷിന്റെ മൊഴിയിൽ പറഞ്ഞ ഒരു കാര്യം അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങൾ കൂടി അന്വേഷിച്ച് സത്യം തെളിയണം. ജലീലിന്റെ മതേതരത്വം മുഖംമൂടി മാത്രമാണ്. അതുകൊണ്ടാണ് രാജ്യത്തെ നിയമങ്ങളെ അദ്ദേഹം ബഹുമാനിക്കാത്തത്. സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചതുകൊണ്ടാണ് കേസ് ബെംഗളൂരുവിലേക്ക് മാറ്റാൻ ഇഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്നു തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതു പതിവാക്കിയ വ്യക്തിയാണു ജലീൽ എന്നും ആരോപണമുണ്ട്.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇഡി അന്വേഷിക്കേണ്ട കാര്യമില്ലെന്നു പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനാണ്. ഇവർ രണ്ടുപേരും ഒത്തുതീർപ്പുകാരാണെന്നു വ്യക്തമായിരിക്കുകയാണ്. തന്നെ സഹായിച്ചതിനാൽ മുഖ്യമന്ത്രി പരസ്യമായി സതീശനെ പ്രശംസിച്ചിരിക്കുന്നു. കെ.സുധാകരനും ഇതേ നിലപാടാണോയെന്നു വ്യക്തമാക്കണം.
https://www.facebook.com/Malayalivartha