‘മാഡം കുറച്ചു നേരത്തെ എഴുന്നേറ്റാൽ നന്നായിരുന്നു...’ എറണാകുളം കലക്ടർ രേണുരാജിന്റെ പേജിൽ പൊങ്കാല; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ പോയിക്കഴിഞ്ഞശേഷം, കലക്ടറുടെ പേജിൽ കൂട്ടത്തോടെ രൂക്ഷമായ പ്രതികരണവുമായെത്തി രക്ഷിതാക്കൾ

സംസ്ഥാനത്താകെ കനത്ത മഴ തുടരുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ എറണാകുളം ജില്ലയിലും രാത്രി മുഴുവൻ മഴ തോർന്നിട്ടില്ല. പക്ഷേ ജില്ലാ കലക്ടർ രേണുരാജ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ പോയിക്കഴിഞ്ഞശേഷമാണ്. രാവിലെ 8.24നായിരുന്നു കലക്ടറുടെ അവധിപ്രഖ്യാപനം വന്നത്. ഇതോടെയാണ് കലക്ടറുടെ പേജിൽ രക്ഷിതാക്കൾ കൂട്ടത്തോടെ രൂക്ഷമായ പ്രതികരണം അറിയിച്ചുകൊണ്ട് എത്തിയത്.
അതേസമയം കാറ്റും മഴയും തുടരുമ്പോൾ തന്നെ കുട്ടികൾ സ്കൂളിൽ പോയ ശേഷമുള്ള അവധിപ്രഖ്യാപനം വിദ്യാർഥികളെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കുകയേ ഉള്ളൂവെന്നാണ് മിക്ക രക്ഷിതാക്കളും പ്രതികരിച്ചത്. രാവിലെ ഏഴ് മണിക്കെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കിൽ ഉപകരിച്ചേനെ എന്ന് പറഞ്ഞവരും കുറവല്ല. മക്കളെ സ്കൂളിൽ അയച്ചു ജോലിക്ക് പോയ മാതാപിതാക്കൾ തീർച്ചയായും കലക്ടറുടെ മാതാപിതാക്കളെ ഓർക്കും എന്ന് അതിരൂക്ഷമായി പ്രതികരിച്ചവരും ഇതിൽ കുറവല്ല. ‘എണീറ്റ് വന്ന് ചായ ഒക്കെ കുടിച്ച് പതുക്കെ ആവട്ടെ എന്ന് കരുതിയൊ?’ എന്നായിരുന്നു മറ്റൊരു രക്ഷിതാവിന്റെ ചോദ്യം എന്നത്.
‘ മാഡം കുറച്ചു നേരത്തെ എഴുന്നേറ്റാൽ നന്നായിരുന്നു’ എന്നും ഇനി കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ മാഡം വണ്ടി അയക്കുമോ എന്നും ചോദ്യമുണ്ട്. സ്കൂളിൽ പോയ കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ അടിയന്തിരമായി ജില്ലാഭരണകൂടം ഇടപെടണമെന്നും കലക്ടറുടെ ഫേസ്ബുക്ക് പേജിൽ ആവശ്യം ഉയരുന്നത്..
https://www.facebook.com/Malayalivartha


























