എന്തൊരു ബഹളം നിങ്ങളെ എനിക്ക് സമാധാനമായി പരിശോധിക്കണ്ടേ ? ഞാൻ പുലമ്പി കൊണ്ടിരുന്നു. ഡോക്ടറെ അവിടെ ഇരിക്കുന്നവരല്ല അത് പുറത്തെ ടിവിയിലെ എട്ടുമണി ചർച്ചയിലെ ബഹളമാ; ഡോക്ടറും ഇടയ്ക്കൊക്കെ ടിവിയിൽ വന്ന് ഇങ്ങനെ തന്നെയാ ബഹളം വയ്ക്കുന്നത്; രോഗിയുടെ ബന്ധുവിന്റെ ഞെട്ടിക്കുന്ന മറുപടി; രണ്ട് കരണത്തും അടി, ഒരുമിച്ച് നല്ല പിടയ്ക്കുന്ന ഒരെണ്ണം കിട്ടിയപോലെ!!! അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു

രണ്ട് കരണത്തും അടി കിട്ടി. ഒരുമിച്ച് നല്ല പിടയ്ക്കുന്ന ഒരെണ്ണം കിട്ടിയപോലെത്തെ ഒരു അനുഭവം. രോഗിയുടെ ബിന്ധുവിൽ നിന്നും നേരിട്ട അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ ;
കരണത്തടി⁉️ രണ്ട് കരണത്തും ഒരുമിച്ച് കിട്ടി. നല്ല പിടയ്ക്കുന്ന ഒരെണ്ണം. പൊന്നീച്ച പറന്നു. ഒരാഴ്ച മുമ്പാണ്. രാത്രി, ഒരു എട്ടര മണി സമയമാകും. വാതിൽ ചാരാതെ അകത്തു വന്ന രോഗിയോടും ബന്ധുവിനോടും ഞാനൽപ്പം ഇർഷ്യയോടെ ഇങ്ങനെ പറഞ്ഞു. "വെളിയിലിരിക്കുന്നവരോടൊന്ന് മിണ്ടാതിരിക്കാൻ പറയാമോ?
"അകത്ത് വരുമ്പോൾ ആ വാതിലടച്ചിരുന്നെങ്കിൽ വെളിയിലെത്തെ ആ അലർച്ചകൾ കേൾക്കാതെ രക്ഷപ്പെടാമായിരുന്നു" "എന്തൊരു ബഹളം"? "നിങ്ങളെ എനിക്ക് സമാധാനമായി പരിശോധിക്കണ്ടേ"? ഞാൻ പുലമ്പി കൊണ്ടിരുന്നു. രോഗിയുടെ ബന്ധു ചാടി എണീറ്റ് പെട്ടെന്ന് പുറത്തേക്ക്. ഉടൻ ഇരട്ടി സ്പീഡിൽ അകത്തോട്ട്. "ഡോക്ടറെ അവിടെ ഇരിക്കുന്നവരല്ല. അത് പുറത്തെ ടിവിയിലെ എട്ടുമണി ചർച്ചയിലെ ബഹളമാ"
"ആഹാ, വാതിൽ അടച്ചോളൂ" പരിശോധന ഞാൻ പുനരാരംഭിക്കുന്നു. പെട്ടെന്ന് വളരെ പെട്ടെന്ന് അതു സംഭവിച്ചു. സാവകാശം കസേരയിലിരുന്ന രോഗിയുടെ ബന്ധു ഇങ്ങനെ. "ഡോക്ടറും ഇടയ്ക്കൊക്കെ ടിവിയിൽ വന്ന് ഇങ്ങനെ തന്നെയാ ബഹളം വയ്ക്കുന്നത്" രണ്ട് കരണത്തും അടി, ഒരുമിച്ച് നല്ല പിടയ്ക്കുന്ന ഒരെണ്ണം , കിട്ടിയപോലെ!!!.
അടുത്ത രോഗിയെ വിളിക്കുന്നതിന് മുൻപ് ഞാൻ ഒരല്പം റസ്റ്റെടുത്തു. ഒരു ഷോട്ട് ബ്രേക്ക്. കരണം ഞാൻ തടവി.. മനസ്സും തലച്ചോറും ഒന്നുകൂടി തടവി. മാധ്യമങ്ങളിൽ , ചർച്ചകളിൽ മിതത്വം, അതല്ലേ എല്ലാമെന്ന് തല. അതേന്ന് മനസ്സും. എന്നാലും ആ അടി ഞാൻ ഒന്നുകൂടി കരണം തടവി.ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha


























