റാംപ് വോക്ക് കൊടുത്ത പണി: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക്; അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പറപ്പിച്ചു... അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി...

ഒരു സ്വകാര്യ സംഘടപ്പിച്ച സൗന്ദര്യമത്സരത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്. പോലീസ് വേഷത്തിൽ ഇവർ റാംപ് നടത്തുന്ന വീഡിയോയും ഇപ്പോൾ സാഹുമാധ്യമങ്ങളിൽ വൈറലായി തുടർന്നാണ്
നാഗപട്ടണം സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കിയത്.ഞായറാഴ്ച്ച തമിഴ്‌നാട് നാഗപട്ടണം സെമ്പനാര്‍കോവിലിലാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്.
സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നടി യാഷിക ആനന്ദാണ് മത്സരം ഉദ്ഘാടനം ചെയ്തത്. സംഭവം തൊട്ടടുത്ത ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍, സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ സെമ്പനാര്‍കോവിലില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.
https://www.facebook.com/Malayalivartha


























