വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു... മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം....

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാലാണ് തീരുമാനം.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഡാം തുറക്കേണ്ടന്നാണ് തീരുമാനം.
112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷിയുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല.
"
https://www.facebook.com/Malayalivartha


























