ആരോഗ്യ വകുപ്പിന്റെ പഴയ ആംബുലൻസ് മുതൽ നഗരസഭയുടെ ലോറി വരെ: വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇടക്കിടെ തീപിടിത്തം! അടൂരിൽ യുവാവ് അറസ്റ്റിൽ

പത്തനംത്തിട്ടയിലെ അടൂർ നഗരത്തിലും സമീപത്തുമായി നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. സംഭവത്തെ തുടർന്ന് അമ്മകണ്ടകര കലാഭവനിൽ ശ്രീജിത്താണ് (25) അറസ്റ്റിലായത്. ഇന്നലെ ചേന്നമ്പള്ളി ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കും ഇന്നലെ പുലർച്ചെ ഓട്ടോ ടാക്സിയും കത്തി നശിച്ചിരുന്നു.
ഈ സംഭവത്തെ തുടർന്ന് അന്വേഷിക്കാനായി പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങൾക്കു പിന്നിലെന്ന് സൂചന ലഭിച്ചത്. ഇതോടെ ചോദ്യം ചെയ്തപ്പോൾ അടൂരിൽ അടിക്കടി വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവത്തിനു പിന്നിൽ ഇയാളാണെന്ന് തെളിയുകയായിരുന്നു.
അതേസമയം ചേന്നമ്പള്ളിയിൽ രണ്ട് ലോറിയും ഓട്ടോറിക്ഷയും മണ്ണുമാന്തി യന്ത്രവും കത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ നേരത്തെ അടൂരിലെ പഴയ ടൗൺഹാൾ നിന്നിരുന്ന സ്ഥലത്ത് പാർക്കു ചെയ്തിരുന്ന കാർ, ആരോഗ്യ വകുപ്പിന്റെ പഴയ ആംബുലൻസ്, നഗരസഭയുടെ ലോറി എന്നിവ കത്തിച്ചു. മാത്രമല്ല സെന്റ് മേരീസ് സ്കൂളിൽ രണ്ട് തവണ തീയിട്ടത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്.
https://www.facebook.com/Malayalivartha


























