കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ് റിങ്ങിലെ ഏഴാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ് റിങ്ങിലെ ഏഴാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്. ന്യൂയിയുടെ സേവ്യര്‍ മറ്റാഫാ ഇകിനോഫോയ്ക്കെതിരേ ആധികാരിക ജയത്തോടെയാണ് (50) രോഹിത്തിന്റെ സെമി പ്രവേശനം.
നേരത്തെ ഏഴാം ദിനത്തില്‍ ബോക്സര്‍മാരായ അമിത് പംഗലിനും ജാസ്മിന്‍ ലംബോറിയക്കും പിന്നാലെ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സര്‍ സാഗര്‍ അലാവത്തും സെമിയില്‍ കടന്ന് ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രോഹിത്തിന്റെ സെമി പ്രവേശനം.
"
https://www.facebook.com/Malayalivartha


























