ബസ് കണ്ടക്ടർ അയാളുടെ ജീവിതം ഉരുക്കി മകളെ പഠിപ്പിച്ച് ഐഎഎസുകാരിയാക്കിയ കഥ കേട്ടിട്ടില്ലേ; അത് ഇവരാണ്; സ്കൂൾ അവധി പ്രഖ്യാപിക്കാൻ വൈകി എന്നതിന്റെ പേരിൽ കാക്കതൊള്ളായിരം തെറികളും അധിക്ഷേപങ്ങളും ഇന്നവർ സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്; പോരാതെ ഇവർക്കെതിരെ ഉടനടി ഹൈക്കോടതി വരെ പരാതിയും; ശുഷ്‌കാന്തി ഭയങ്കരം! ശ്രീറാം വെങ്കിട്ടരാമനോട് എതിർപ്പുണ്ടാകാം അതിന്റെ പേരിൽ അയാളുടെ ഭാര്യയെ ക്രൂശിച്ചേക്കാം എന്ന് കരുതുന്നതും വൈരാഗ്യം വെച്ച് പുലർത്തുന്നതും നല്ല പ്രവണതയല്ല; കളക്‌ടർ രേണുരാജിന് പിന്തുണയുമായി വീട്ടമ്മ

കഴിഞ്ഞ ദിവസം എറണാകുളം കളക്‌ടർ രേണുരാജ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ഒട്ടുമിക്ക കുട്ടികളും സ്കൂളിൽ പോയി കഴിഞ്ഞ ശേഷമാണ്. രാവിലെ 8.24നായിരുന്നു കലക്ടറുടെ അവധി പ്രഖ്യാപനം വന്നത്. ഇതോടെ കലക്ടറുടെ പേജിൽ രക്ഷിതാക്കൾ കൂട്ടത്തോടെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ ഇതാ രേണുരാജിനെ അനുകൂലിച്ച് ഒരു വീട്ടമ്മ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിന്റെ പൂർണ്ണ രുപം ഇങ്ങനെ;
ഇത് എറണാകുളം ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ്. ഒര് ബസ് കണ്ടക്ടർ അയാളുടെ ജീവിതം ഉരുക്കി മകളെ പഠിപ്പിച്ച് ഐഎഎസുകാരിയാക്കിയ കഥ കേട്ടിട്ടില്ലേ.. അത് ഇവരാണ്.. സ്കൂൾ അവധി പ്രഖ്യാപിക്കാൻ വൈകി എന്നതിന്റെ പേരിൽ കാക്കതൊള്ളായിരം തെറികളും അധിക്ഷേപങ്ങളും ഇന്നവർ സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്..
പോരാതെ ഇവർക്കെതിരെ ഉടനടി ഹൈക്കോടതി വരെ പരാതിയും പോയി.. ശുഷ്‌കാന്തി ഭയങ്കരം. എറണാകുളം ജില്ലയിൽ ഇതേ വരെ വളരെ നന്നായി കാലാവസ്ഥ കെടുതിയടക്കമുള്ള കാര്യങ്ങൾ മാനേജ് ചെയ്ത് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ്.. അതിനിടെ സ്കൂൾ ലീവ് പ്രഖ്യാപിക്കുന്നതിൽ വന്ന കാല താമസം വളരെ വലിയൊരു പിഴവായി തോന്നുന്നില്ല..
മഴയ്ക്ക് ശമനമുണ്ടാകും എന്ന കാലാവസ്ഥ നിരീക്ഷണത്തെ ഡിപെൻഡ്ചെ യ്തത് കൊണ്ടാവാം സ്കൂൾ അവധി പ്രഖ്യാപിക്കാൻ വൈകിയത്. ശ്രീറാം വെങ്കിട്ടരാമനോട് എതിർപ്പുണ്ടാകാം.. നീരസമുണ്ടാകാം.. പക്ഷേ അതിന്റെ പേരിൽ അയാളുടെ ഭാര്യയെ ക്രൂശിച്ചേക്കാം എന്ന് കരുതുന്നതും വൈരാഗ്യം വെച്ച് പുലർത്തുന്നതും നല്ല പ്രവണതയല്ല.. ക്രൈസിസ് മാനേജ് ചെയ്യുന്നത് മനുഷ്യരാണ്..
ഇപ്പോഴേ പല പ്രദേശങ്ങളും വെള്ളത്തിനു അടിയിലാണ്.. കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്... ബുദ്ധിമുട്ടുകൾ എല്ലാ വിഭാഗം പൗരൻമാർക്കുമുണ്ട്. ഈ കോരി ചൊരിയുന്ന മഴയത്തും ഇലക്ട്രിക് പോസ്റ്റിൽ കയറി കെഎസ്ഇബി തൊഴിലാളികൾ പെടാ പാട് നടത്തുന്നത് കണ്ട് വരുന്ന വഴിയാണ്.. അതുപോലെ എത്രയോ പേർ.. അതിനിടെ നിസാര കാര്യങ്ങൾക്ക് ഒരാളെയങ് ഇടിച്ചു താഴ്ത്തി ഇല്ലാതാക്കാൻ വല്ലാതെ വെമ്പരുത്.. അപേക്ഷയാണ്..
https://www.facebook.com/Malayalivartha