ആ നീക്കം മുന്നിൽ കണ്ട് ദിലീപ് ഒരുമുഴം മുന്നേ എറിഞ്ഞു: നടി ആക്രമിക്കപ്പെട്ട കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും:- സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റി! അനുബന്ധ കുറ്റപത്രം അടക്കം പരിശോധിക്കുന്ന നടപടികൾ നാളെ തുടങ്ങും

നടി ആക്രമിക്കപ്പെട്ട കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.
ആക്രമിക്കപ്പെട്ട നടി തന്നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജഡ്ജിയായി തുടരും.
എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ വിചാരണച്ചുമതല ഏൽപിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.
സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയേയും നിയമിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിറക്കി. ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം വർഗീസിന്‍റെ ചുമതലയിലുളള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അനുബന്ധ കുറ്റപത്രം അടക്കം പരിശോധിക്കുന്ന നടപടികൾ നാളെയാണ് തുടങ്ങുന്നത്.
അതേ സമയം, നടി ആക്രമിക്കപ്പെട്ട കേസുപോലെ നമ്മുടെ സമൂഹം ചർച്ച ചെയ്ത മറ്റൊരു കേസ് ഉണ്ടോയെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഡ്വ. പ്രിയദർശന്‍ തമ്പി മാധ്യമ ചർച്ചയ്ക്കിടെ പറഞ്ഞു. സിനിമ മേഖലയിലാകെ നിറഞ്ഞ് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ വളരെ ദാരുണമായ ഒരു അനുഭവമാണ് ഈ കേസ്. അത്തരമൊരു പെണ്‍കുട്ടിക്ക് നീതി കിട്ടുന്നില്ലെന്ന തോന്നല്‍ സാധാരണക്കാർക്കിടയില്‍ ഉണ്ടായാല്‍ അത് വലിയൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രിയദർശന്‍ തമ്പി പറയുന്നു.
ദിലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഒരു ഹർജി നല്‍കിയിട്ടുണ്ട്. സത്യത്തില്‍ ഇത് അദ്ദേഹം ഒരു മുഴം മുന്‍കൂട്ടി എറിയുക എന്ന് പറയുന്നത് പോലുള്ള ഒരു തന്ത്രമാണെന്നും, എന്നാൽ നമ്മുടെ നിയമവ്യവസ്ഥയില്‍ നൂറ് ശതമാനം വിശ്വാസം ഉള്ളയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് നീതി ലഭിക്കും എന്നുള്ള കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള വിശ്വാസക്കുറവും ഇല്ലെന്നും അദ്ദേഹം പറയുന്നു.
സുപ്രീംകോടതിയില്‍ നിന്നും ചിലപ്പോള്‍ ഒരു ഉത്തരവ് ഉണ്ടായേക്കും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എത്രയോ അനുഭവങ്ങള്‍ നമുക്കുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ ന്യായമായ ഒരു ഉത്തരവ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാവും. അതുണ്ടാവുന്നതിന് മുമ്പാണ് ദിലീപ് കോടതിയില്‍ പോയിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും വിധിയുണ്ടായാല്‍ പിന്നീട് അതിജീവിതയ്ക്ക് സുപ്രീംകോടതിയിലേക്ക് പോവാന്‍ സാധിക്കില്ലെന്നും അഡ്വ പ്രിയദർശന്‍ തമ്പി ചൂണ്ടികാണിക്കുന്നു.
https://www.facebook.com/Malayalivartha


























