ഒഴിവായത് വൻ അപകടം: കാസർഗോഡ് വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർന്നുവീണു

വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. കാസർഗോഡ് വോർക്കാടി സുങ്കതകട്ടയിലാണ് സംഭവം. ആളപായമില്ല. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫിസുകളും ഒഴിപ്പിച്ചിരുന്നു.
കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. രണ്ട് കുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.
https://www.facebook.com/Malayalivartha


























