Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

വീണ്ടും വിലയറിയുന്നു... ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി തീരാനിരിക്കെ ഗവര്‍ണര്‍ ഒപ്പിടാത്തത് ഭരണതലത്തില്‍ വലിയ പ്രതിസന്ധിയാകുന്നു; ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ അനുനയത്തിനില്ലെന്ന് സൂചന; സര്‍ക്കാര്‍ വേറെ വഴി തേടുന്നു

08 AUGUST 2022 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുകയാണ്. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി തീരാനിരിക്കെ ഗവര്‍ണ്ണര്‍ ഒപ്പിടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ നിയമവിദഗ്ധരുമായി സര്‍ക്കാര്‍ ആലോചന തുടങ്ങി.

അതേ സമയം ഇപ്പോള്‍ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ അനുനയത്തിന്റെ സൂചനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. കാത്തിരുന്ന് കാണാമെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണ്ണര്‍ ഇപ്പോള്‍ ഉടക്കിട്ട് നില്‍ക്കുന്നത്. സര്‍ക്കാരിനെ മറികടന്ന് കേരള വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ കാലാവധി തീരാനായ പതിനൊന്ന് ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം ഗവര്‍ണര്‍ കര്‍ശന നിലപാടുകളിലാണ്. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനില്‍ എത്തിച്ചിരുന്നു.

ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണു ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഈ ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്നു തീരുകയാണ്. ഓര്‍ഡിനന്‍സുകളില്‍ ഭൂരിഭാഗവും രണ്ടിലേറെ തവണ പുതുക്കി ഇറക്കിയതാണ്. ഇതിനിടെ നിയമസഭ കൂടിയപ്പോള്‍ എന്തുകൊണ്ട് ബില്‍ അവതരിപ്പിച്ച് ഇവ നിയമമാക്കിയില്ല എന്നാണു ഗവര്‍ണര്‍ കത്തില്‍ പ്രധാനമായും ആരാഞ്ഞത്. ഓര്‍ഡിനന്‍സ് പുതുക്കുന്ന വിജ്ഞാപനത്തില്‍ അദ്ദേഹം ഒപ്പുവച്ചിട്ടില്ല.

പല ഓര്‍ഡിനന്‍സുകളും പ്രധാനമാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍, ചാന്‍സലര്‍ എന്ന നിലയ്ക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിനെ മറികടന്ന് വിസി നിയമനത്തിന് സേര്‍ച് കമ്മിറ്റിയെ നിയോഗിച്ചാണ് ഇതിനു ഗവര്‍ണര്‍ മറുപടി നല്‍കിയത്.

ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഡല്‍ഹിക്കു പോയത് ഇതിനു പിന്നാലെയാണ്. 11ന് രാത്രിയോടെയാകും ഗവര്‍ണര്‍ കേരളത്തില്‍ തിരിച്ചെത്തുക. അതിനു മുന്‍പായി ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കണമെങ്കില്‍ ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തെ കണ്ടു മുഖ്യമന്ത്രിയോ മന്ത്രിമാരോ വിശദീകരണം നല്‍കണം.

നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ട്. എന്നാല്‍, ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കുമോയെന്നു വ്യക്തമല്ല. നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനകം ഓര്‍ഡിനന്‍സുകള്‍ പുതുക്കിയില്ലെങ്കില്‍ അവ അസാധുവാകും. എന്നാല്‍, പുതുക്കി ഇറക്കുന്നതില്‍ ഏതാനും ദിവസം വൈകിയാലും മുന്‍കാല പ്രാബല്യത്തോടെ ഒപ്പിട്ട് ഓര്‍ഡിനന്‍സ് അസാധുവാകുന്നത് ഒഴിവാക്കാനാകുമെന്നു നിയമവൃത്തങ്ങള്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ തീരുമാനം മാറിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലാകും. പുതുക്കി ഇറക്കേണ്ട ഓര്‍ഡിനന്‍സുകളില്‍ ഏറ്റവും പ്രധാനം കേരള ലോകായുക്ത നിയമഭേദഗതി സംബന്ധിച്ചുള്ളതാണ്. ഈ ഓര്‍ഡിനന്‍സ് ആദ്യം ഇറക്കിയപ്പോള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി അദ്ദേഹത്തെ നേരില്‍ കണ്ടു വിശദീകരിച്ചു. ഈ ഭേദഗതി ഓര്‍ഡിനന്‍സ് ഫെബ്രുവരി 7നാണ് സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനമിറക്കിയത്.

പുതുക്കേണ്ട മറ്റ് ഓര്‍ഡിനന്‍സുകള്‍ ഇവയാണ്. കേരള മാരിടൈം ബോ!ര്‍ഡ് ഭേദഗതി (2), തദ്ദേശഭരണ പൊതു സര്‍വീസ് (1), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി (3), കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും (7), വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ് വികസനവും (2), കേരള പൊതുമേഖലാ നിയമന ബോര്‍ഡ് (1), കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് (5), കേരള ജ്വല്ലറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് (6), കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി (2), ലൈവ് സ്‌റ്റോക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്ചര്‍ (5). എന്തായാലും ഗവര്‍ണറുടെ നീക്കം നിര്‍ണായകമാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (5 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (9 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (18 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (42 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (54 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (13 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (14 hours ago)

Malayali Vartha Recommends