Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

ഗുണ്ടകളും ക്രിമിനലുകളും ആയുധങ്ങളുമായി പരസ്യ വെല്ലുവിളി; തിരുവനന്തപുരം റൂറലിൽ ആയുധ നിരോധന നിയമപ്രകാരം വിജ്ഞാപനം പുറത്തിറക്കണമെന്ന് എസ്പിയുടെ ശുപാർശ, റൂറൽ എസ്പിയുടെ ശുപാർശ സർക്കാരിന് കൈമാറി ഡിജിപി

08 AUGUST 2022 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം റൂറലിൽ ആയുധ നിരോധന നിയമപ്രകാരം വിജ്ഞാപനം പുറത്തിറക്കണമെന്ന് എസ്പി ശുപാർശ ചെയ്തിരിക്കുകയാണ്. ഗുണ്ടകളും ക്രിമിനലുകളും ആയുധങ്ങളുമായി പരസ്യ വെല്ലുവിളി നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ആവശ്യം ഉയർന്നിരിക്കുന്നത്. റൂറൽ എസ്പിയുടെ ശുപാർശ ഡിജിപി സർക്കാരിന് കൈമാറിയിട്ടുണ്ട്.

അതായത് കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പോത്തൻകോട് സുധീഷ് എന്നയാളെ എതിർ ചേരിയിൽപ്പെട്ടവർ വെട്ടുകൊന്ന് കാല് റോഡിലറി‌ഞ്ഞത് കേരളത്തെ ഏറെ ഞെട്ടിച്ച സംഭവമാണ്. പിന്നീട് നെയ്യാറ്റിൻകരയിലും ആറ്റിങ്ങലും പാറാശാലയിലും കാട്ടാക്കടയിലുമെല്ലാം ആയുധങ്ങളുമായി പട്ടാക്കപ്പകൽ പൊലീസിനെ പോലും ക്രിമിനലുകള്‍ ആക്രമിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ ആയുധങ്ങളുമായി വി.എച്ച്.പിയുടെ വനിതാ പ്രവർത്തകർ പ്രകടനം നടത്തിയതും വിവാദമായി മാറിയിരുന്നു.

പക്ഷെ ആയുധ നിയമം ചുമത്തി ഇത്തരം കുറ്റകൃത്യങ്ങളിൽ കേസെടുക്കുന്നുവെങ്കിലും കോടതിയിൽ നിലനിൽക്കുന്നില്ല എന്നതാണ്. അതായത് ആയുധം ഉപയോ​ഗിച്ച് ആക്രമിച്ചാലോ, ആക്രമിക്കാൻ ശ്രമിച്ചാലോ മാത്രമാണ് കേസ് നിലനിൽക്കുന്നത്. കരുതിക്കൂട്ടി ആക്രമിക്കാനോ, ഭീതിയുണ്ടാക്കാനോ ഒരാള്‍ പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ചാൽ കേസ് എടുത്താലും കോടതിയിൽ നിലനിൽക്കില്ലെന്ന് റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്.

എന്നാൽ പൊതുസ്ഥലത്ത് പരസ്യമായി തന്നെ ആയുധവുമായി നടന്നാൽ കേസെടുക്കാനുള്ള പ്രത്യേക വിജ്ഞാപനമില്ലാത്തിനാൽ ആയുധങ്ങളുമായി പിടികൂടുന്ന ഗുണ്ടകളെ പിടികൂടിയാലും ജാമ്യം ലഭിക്കുകയാണ് ചെയ്യുക. അതിനാൽ തന്നെ ആയുധ നിരോധന നിയമത്തിൻെറ നാലാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം പുറത്തിറക്കണമെന്ന റൂറൽ എസ്പി ദിവ്യ ഗോപിനാഥിൻെറ ശുപാർശ ഡിജിപി സർക്കരിലേക്കയയ്ക്കുകയുണ്ടായി.

അതേസമയം അടുത്തിടെ നഗരമധ്യത്തിലെ ബാറിനു മുന്നിൽ ആയുധങ്ങളുമായി ഗുണ്ടകള്‍ അഴിഞ്ഞാടിയതിനും പൊലിസ് ആയുധ നിയമ പ്രകാരമാണ് കേസെടുത്തത്. എന്നാൽ ഗുണ്ടകളെ മ്യൂസിയം പൊലീസിന് ഇതേവരെ പിടികൂടാൻ കഴിഞ്ഞില്ല, പിടികൂടിയാലും നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്യുന്നതാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരം റൂറലിൽ ആയുധ നിയമത്തിൻെറ നാലാം വകുപ്പ് പ്രകാരം പ്രത്യേക വിജ്ഞാപനം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എന്നാൽ നിലവിൽ പൊതു പൊതുസ്ഥലങ്ങളിൽ മലബാറിൽ മാത്രമാണ് പൊതുസ്ഥലത്ത് ആയുധവുമായി ഇറങ്ങിയാൽ കേസെടുക്കാനുള്ള പ്രത്യേക അധികാരം നിലനിൽക്കുന്നത്. എന്നാൽ ആയുധവുമായി ഒരാളെ പിടികൂടി റിമാൻഡ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നത് ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഒരാളെ പൊലീസ് പിടികൂടി ആയുധം കൈവശം വച്ച് കള്ളക്കേസുണ്ടാക്കാൻ പൊലീസിന് എളുപ്പത്തിൽ കഴിയുമെന്നാണ് ഉയരുന്ന പരാതി എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (4 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (8 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (17 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (41 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (53 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (13 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (14 hours ago)

Malayali Vartha Recommends