പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം: പത്തുപേർക്ക് കടിയേറ്റു; ആശുപത്രിയില്‍ ചികിത്സ തേടി

പാലക്കാട്: പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം. കൊപ്പത്ത് പത്തുപേരെ തെരുവുനായ കടിച്ചു. സംഭവത്തെ തുടർന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. നിലവിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി കൂട്ടിലടച്ചു നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു തെരുവുനായ റോഡ് പരിസരത്തുണ്ടായിരുന്നവരെ ആക്രമിച്ചത്. ഈ സംഭവം ഇതുവഴിയെത്തിയ പൊലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെ ജില്ലാ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. നായപിടുത്തക്കാരെ വരുത്തി നായയെ വലയിട്ടു പിടികൂടി.
അതേസമയം അടുത്തിടെയായി തെരുവുനായ കടിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല പേവിഷബാധയെ തുടര്‍ന്ന് മരിക്കുക കൂടി സംഭവിച്ചതോടെ, ആളുകള്‍ ഭീതിയോടെയാണ് റോഡില്‍ ഇറങ്ങുന്നത്. തെരുവുനായയുടെ ശല്യം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ശക്തമാണ്.
https://www.facebook.com/Malayalivartha


























