ആലപ്പുഴ മാന്നാറില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം കളിയാക്കി... നടുറോഡില്‍ കൂട്ടത്തല്ല്, നാട്ടുകാര്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട് വിദ്യാര്‍ത്ഥികള്‍,ഒടുവില്‍ സംഭവിച്ചത്

ആലപ്പുഴ മാന്നാറില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം കളിയാക്കി... നടുറോഡില്‍ കൂട്ടത്തല്ല്, നാട്ടുകാര്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട് വിദ്യാര്‍ത്ഥികള്‍,ഒടുവില്‍ സംഭവിച്ചത്.
ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായി എത്തിയ വിദ്യാര്‍ത്ഥികളാണ് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടിയത്. പരസ്പരം കളിയാക്കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാന്നാര്‍ നായര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് തെക്ക് ഭാഗത്തുള്ള ട്യൂഷന്‍ സെന്ററില്‍ വന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. 10 മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം നീണ്ടുനിന്നു. ഏറ്റുമുട്ടല്‍ നടുറോഡില്‍ ആയിരുന്നതിനാല്‍ ഗതാഗതവും സ്തംഭിച്ചു. സംഭവം കണ്ട് പിടിച്ചു മാറ്റാനായി നാട്ടുകാര്‍ എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു.
എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു. അവരോട് രക്ഷിതാക്കളുമായി ബുധനാഴ്ച പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ച് പോലീസ്.
"
https://www.facebook.com/Malayalivartha

























