Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

05 JULY 2026 01:20 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്ക് നമ്മുടെ നാട് നൽകുന്ന പ്രിവിലേജ് , നിയമം നൽകുന്ന  പ്രത്യേക സംരക്ഷണം അത് ഒരു പരിധി കഴിഞ്ഞാൽ ദുരുപയോ​ഗം ചെയ്യുന്നു എന്നത് ഒരു സത്യമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും രക്ഷപ്പെടരുത് എന്ന് പറയുന്ന നമ്മുടെ നാട്ടിലാണ് ഈ ദയനീയവസ്ഥ. ഇന്ന് പത്തനംതിട്ടയിൽ നിന്ന് വരുന്ന വാർത്ത അത്തരത്തിൽ ഒന്നാണ്. തന്റെ സഹപാഠികൾ ഉൾപ്പെടെ നിരവധി പേർ തന്നെ പീഢിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുറച്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ആറ് ദിവസത്തോളം തങ്ങൾ ചെയ്ത തെറ്റ് എന്ത് പോലുമറിയാതെ അഴിയെണ്ണിയ കുട്ടികൾ ഉൾപ്പെടുന്ന ആ കൂട്ടം നിരപരാധികളെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.  സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലിസ് സ്ഥിതീകരിച്ചു കഴിഞ്ഞു. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലിസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 6 പേരെ പൊലിസ് ഇന്നലെ തന്നെ താല്‍ക്കാലികമായി വിട്ടയച്ചിരുന്നു.  വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു.

കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലിസ്. കാമുകനുമായി ബ്രേക്ക്അപ്പ് ആയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരത്തില്‍ വ്യാജപരാതി ഉന്നയിക്കാന്‍ കാരണമായതെന്നും പൊലിസ് സംശയിക്കുന്നുണ്ട്.  സ്‌കൂളില്‍വച്ചുനടന്ന കൗണ്‍സലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറയുന്നത്. പത്തിലധികം പേര്‍ തന്നെ പീഡിപ്പിച്ചുവെന്നും ഇതില്‍ ആറ് പേര്‍ സഹപാഠികളാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.  തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടല്‍ പൊലിസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 

സ്‌കൂളിന് സമീപത്ത് വച്ചും കുറ്റാരോപിതരില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍  കൃത്യം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത്, കസ്റ്റഡിയില്‍ എടുത്തവര്‍ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (14 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (28 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (29 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (35 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (41 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (49 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (54 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

Malayali Vartha Recommends