പുതിയ അടി പഴയ അടി... ഇപി ജയരാജനെ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ പുതിയ കാലത്ത് കെ സുധാകരന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നു; 1995 ല്‍ നടന്ന സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷം സജീവ ചര്‍ച്ചയാകുന്നു; സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

1995 ല്‍ ഇപി ജയരാജന്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴുണ്ടായ ആക്രമണം വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്. അന്നത്തെ ആക്രമണത്തില്‍ ഇപ്പോഴും ഇപിയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ട്. ഇപ്പോള്‍ ഇപി എല്‍ഡിഎഫ് കണ്‍വീനറാണ്. ആരോപണ വിധേയനായ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാണ്.
പഴയ കേസ് വീണ്ടും കുത്തിപ്പൊക്കുകയാണ്. ഇ പി ജയരാജനെ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുധാകരന്റെ ഹര്‍ജിയില്‍ 2016 ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഹര്‍ജിയില്‍ ഈ മാസം 25 ന് വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അറിയിച്ചു.
ഈ കേസില്‍ സുധാകനെതിരെ പരാമര്‍ശമുണ്ടായാല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. 1995 ല്‍ ഇ പി ജയരാജനെ കെ സുധാകരന്‍ ട്രെയിനില്‍ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടപടികള്‍ നടക്കുന്നത്. കേസ് നടപടികള്‍ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി നേരത്തെ തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി തള്ളിയിരുന്നു.
വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് കേസ് എടുത്തത്.
വധശ്രമക്കേസിലെ ഗൂഢാലോചനക്ക് തന്നെ പ്രതിയാക്കിയ നടപടി ശരിവച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ വിശദമായ വാദത്തിലേക്ക് കടന്നില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് അന്തിമവാദം ഈ മാസം 25 ന് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയാണ് സുധാകരനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തത്.
തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സുധാകരന്റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ് തോക്കും തന്ന് തങ്ങളെ പറഞ്ഞുവിട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇ പി ജയരാജന്റെ സ്വകാര്യ അന്യായം പരിഗണിച്ച തിരുവനന്തപുരം കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് നടപടി.
സുധാകരനും മറ്റു പ്രതികളും കേസ് തടയാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇതംഗീകരിച്ചില്ല. ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ച് കേസ് നിലനില്‍ക്കുമെന്ന് കോടതി അന്ന് വ്യക്തമാക്കി. ഇതിനെതിരെയാണ് സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സുധാകരന്റെ ഹര്‍ജിയില്‍ കോടതി തുടര്‍ നടപടികള്‍ തടഞ്ഞതോടെ അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ കേസിലെ അനിശ്ചിതത്വം നീങ്ങും. മാത്രമല്ല സുധാകരന്റെ ജീവിതത്തില്‍ നിര്‍ണയാകവുമാകും.
" fr
https://www.facebook.com/Malayalivartha























