നിലവിളിച്ച് സ്ത്രീ... സ്വന്തം വണ്ടിയെന്ന് കരുതി കാറില്‍ കയറി ഓടിച്ചപ്പോള്‍ അതിനുള്ളിലെ സ്ത്രീ നിലവിളിച്ചു; മദ്യലഹരിയിലായിരുന്ന ആള്‍ വല്ലാണ്ട് ഭയന്ന് വണ്ടിയുടെ നിയന്ത്രണം പോയി; കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചുകയറ്റി; അവസാനം ആളെപ്പിടികൂടി

മദ്യപാനം ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ പലതാണ്. അത് പിന്നീട് പറഞ്ഞ് ചിരിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ജീവിതത്തിലൊരിക്കലും മറിക്കില്ല. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ക്ക് സ്വന്തം കാര്‍ മാറിപ്പോയി. മദ്യപിച്ച ശേഷം ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ വഴിയില്‍ കിടന്ന കാര്‍ കണ്ട് തന്റേതെന്ന് കരുതി എടുത്തുകൊണ്ടു പോകുകയായിരുന്നു.
അതേസമയം കാറിലുണ്ടായിരുന്ന വീട്ടമ്മ വല്ലാതെ ഭയന്നുപോയി. വേറെയാരോ തങ്ങളെ തട്ടിക്കൊണ്ട് പോകുന്നെന്നാണ് കരുതിയത്. ബഹളം വച്ചതോടെ വണ്ടിയോടിച്ചയാള്‍ പരിഭ്രമിച്ചു. ഇതിനിടയില്‍ വണ്ടി നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. അതോടെ സ്ത്രീയും കുട്ടിയും ഉറക്കെ നിലവിളിച്ചു. നാട്ടുകാര്‍ ഓടിക്കൂടി.
അവസാനം ചോറ്റാനിക്കര സ്വദേശിയായ അഷ്‌ലിയെ പിടികൂടി. ആദ്യം അഷ്‌ലി പറയുന്നത് വിശ്വസിച്ചില്ല. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് പൊല്ലാപ്പ് മാറിയത്. മദ്യപിച്ച് വണ്ടിയോടിച്ചതിന് കേസുമായി.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചോറ്റാനിക്കരയിലാണ് സംഭവം നടന്നത്. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആഷ്‌ലി സ്വന്തം കാറാണെന്ന് കരുതി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരാളുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്.
കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്‌ലി മറ്റൊന്നും ചിന്തിച്ചില്ല. പരിചയമില്ലാത്ത ഒരാള്‍ കാര്‍ വണ്ടിയോടിച്ച് മുന്നോട്ട് പോയതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി നിലവിളിച്ചതോടെ ആഷ്‌ലി പരിഭ്രാന്തനായി. ഇതിനിടെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന സ്ത്രീ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും നിയന്ത്രണം വിട്ട വണ്ടി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെ ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തു.
ചുറ്റും കൂടിയവര്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും കരുതിയാണ് വണ്ടിയോടിച്ചതെന്നാണ് ആഷ്‌ലി പറയുന്നത്. നാട്ടുകാര്‍ അത് വിശ്വസിച്ചില്ല. അവര്‍ പോലീസിനെ വിളിച്ചു. ഇതിനിടയ്ക്ക് സ്ത്രീയുടെ ഭര്‍ത്താവും ഇട്ടിരുന്ന സ്ഥലത്ത് കാര്‍ കാണാത്തതിനാല്‍ വട്ടം ചുറ്റി. അവസാനം ഭാര്യയെ വിളിച്ചപ്പോഴാണ് തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കഥ പറഞ്ഞത്. ഭര്‍ത്താവ് പേടിച്ച് സംഭവ സ്ഥലത്ത് ഓടിയെത്തി.
അതിനിടെ പോലീസെത്തി അഷ്‌ലിയെ കസ്റ്റഡിയിലെടുത്തതിനാല്‍ പ്രശ്‌നം ഒതുങ്ങി. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. പേടിച്ച് അവര്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്‌ലി ബാറിലെത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
താന്‍ കുറ്റക്കാരനല്ലെന്ന് അഷ്‌ലി ആണയിടുന്നു. ഭാര്യയേയും കുഞ്ഞിനെയും കാറിലിരുത്തി ബാറിന് സമീപമുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ വ്യക്തിയുടെ കാറാണ് ആഷ്‌ലി മാറി എടുത്തുകൊണ്ട് പോയതെന്ന് പറഞ്ഞു. ഈ കാറിന് സമീപം തന്നെയായിരുന്നു ആഷ്‌ലിയുടെ കാറും കിടന്നിരുന്നത്. ഇത് തന്റെ കാറാണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് എടുത്തതെന്നും കാറില്‍ സ്ത്രീയേയും കുഞ്ഞിനെയും കണ്ടപ്പോള്‍ തന്റെ കുടുംബം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതായി ആഷ്‌ലി പൊലീസിനോട് പറഞ്ഞു. എന്തായാലും ഇതില്‍ നിന്നും വീട്ടമ്മയും കുടുംബവും പഠിച്ച ഗുണപാഠമാണ് വണ്ടിയില്‍ താക്കോല്‍ വച്ചിട്ട് പോയാല്‍ ചിലപ്പോഴെങ്കിലും പണി കിട്ടുമെന്ന്...
R
https://www.facebook.com/Malayalivartha























