വിവാഹത്തിന് പിന്നാലെ മറ്റൊരു യുവതിയുമായി പ്രണയം; മനംനൊന്ത് ഭാര്യ തൂങ്ങി മരിച്ചു, സംഭവത്തില്‍ ഭര്‍ത്താവിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി, കണ്ണന്‍ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു

യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കണ്ണന്‍ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെ(23)യാണ് മൂന്നാര്‍ പോലീസ് കയ്യോടെ പിടികൂടിയത്.
ജൂണ്‍ 16-ന് രാത്രിയിലാണ് ഇയാളുടെ ഭാര്യ ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രേമവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ വിവാഹശേഷം ഇയാള്‍ രണ്ടുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി സ്‌നേഹത്തിലായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം മൂന്നാര്‍ ടൗണിലെ ഹോട്ടലിലെ തൊഴിലാളിയാണ് പ്രവീണ്‍. എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ. കെ.ഡി.മണിയന്‍, സി.പി.ഒ. അനീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha























