വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി 17 വയസ്സ് തികഞ്ഞവര്‍ക്ക് മുന്‍കൂര്‍ അപേക്ഷിക്കാം...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി 17 വയസ്സ് തികഞ്ഞവര്‍ക്ക് മുന്‍കൂര്‍ അപേക്ഷിക്കാവുന്നതാണ്. പതിനെട്ട് വയസ്സാകുന്ന മുറയ്ക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തം. ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകണമെന്ന മാനദണ്ഡത്തിലും മാറ്റംവന്നിട്ടുണ്ട്.
അപേക്ഷകരില്‍ ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നാല് ഘട്ടത്തില്‍ 18 ആയവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.കരട് പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞ് കൂട്ടിച്ചേര്‍ക്കലിനുള്ള സമയത്താണ് മുന്‍കൂര്‍ അപേക്ഷ നല്‍കേണ്ടത്.
വോട്ടര്‍പട്ടികയില്‍ -ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല. 6485 പേര്‍ ബന്ധിപ്പിച്ചു. ഇതിനായി വെബ്‌സൈറ്റ് വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ് (വിഎച്ച്എ) എന്നിവ ഉപയോഗിക്കാമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























